സൂക്ഷിക്കുക, ചെറുനാരങ്ങയിലും വിഷം

ആന്ധ്രയില്‍ നിന്നും തൃശ്ശൂരിലെത്തിച്ച ചെറുനാരങ്ങയില്‍ വിഷം കണ്ടെത്തി. നാരങ്ങ കേടുകൂടാതെ സൂക്ഷിക്കാന്‍ ചെറുപാക്കറ്റുകളിലാക്കി വിതറിയ കാര്‍ബൈഡ് പാക്കറ്റുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. ലോറിയില്‍ നിന്നും നാരങ്ങയിറക്കിയിരുന്ന തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിഷം കണ്ടെത്തിയത്.

ആന്ധ്രയിലെ രാജപ്പേട്ടയില്‍ നിന്നുമാണ് തൃശ്ശൂര്‍ ശക്തന്‍ മാര്‍ക്കറ്റിലേക്ക് ഒരു ലോഡ് ചെറുനാരങ്ങയെത്തിച്ചത്. ചെറുകിട കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യാനായി 9 ടണ്‍ ചെറുനാരങ്ങയാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ലോറിയില്‍ നിന്നും നാരങ്ങയിറക്കിയ തൊഴിലാളികളികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 25 ഓളം ചെറുനാരങ്ങ ചാക്കുകള്‍ക്കിടയില്‍ കാര്‌ബൈഡ് വിതറയിലതായി കണ്ടെത്തിയത്.

സംഭവത്തെ തുടര്‍ന്ന് ലോറിയും രണ്ട് ജീവനക്കാരെയും പൊലീസ് കസ്റ്റഡിയടിലെടുത്തു. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരെത്തി ലോറിയില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ട്. പഴങ്ങളിലും പച്ചക്കറികളിലും മാരകവിഷം കലര്‍ത്തിയാണ് സംസ്ഥാനത്തേക്ക് കടത്തുന്നതെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

DONT MISS
Top