അക്ഷയ്കുമാര്‍ എത്തുന്നു ബേബിയുമായി

അക്ഷയ്കുമാര്‍ നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ ബേബി റിലീസിന് തയ്യാറെടുക്കുന്നു. നീരഝ് പാണ്ഡേ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി.

ഇന്ത്യയുടെ കൗണ്ടര്‍ ഇന്റലിജന്റ് ഏജന്റ് അജയ് എന്ന കഥാപാത്രത്തെയാണ് അക്ഷയ്കുമാര്‍ ബേബിയില്‍ അവതരിപ്പിക്കുന്നത്. നര്‍മ്മത്തിന് പ്രധാന്യമുള്ള ഒന്ന് രണ്ട് ചിത്രങ്ങള്‍ക്കു ശേഷം ആക്ഷയ്കുമാര്‍ ആക്ഷനിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയാണ് ബേബിയ്ക്കുള്ളത്.

സ്‌പെഷല്‍ 26 എന്ന ചിത്രത്തിനു ശേഷം നീരഝ് പാണ്ഡേയും അക്ഷയ് കുമാറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മധുരിമ തുളി, തപ്‌സി പന്നു, അനുപം ഖേര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. ജനുവരി 23നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്.

[jwplayer mediaid=”145847″]

DONT MISS
Top