വീണ്ടും പൂക്കുന്നു, യൂറോപ്യന്‍ മാവുകള്‍

ദില്ലി: ഇന്ത്യയില്‍ നിന്നുള്ള മാങ്ങയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം പിന്‍വലിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നടപടി തുടങ്ങിയതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയനു കീഴിലെ 28 രാജ്യങ്ങളിലേക്ക് കയറ്റുമതി തടസ്സപ്പെട്ടതോടെ പ്രതിസന്ധിയിലായ മാങ്ങാവിപണിക്ക് പ്രതീക്ഷ നല്‍കുന്നതാണ് പുതിയ നടപടികള്‍.

നിരോധനം പിന്‍വലിക്കുന്നതിന്റെ ഭാഗമായി യൂറോപ്യന്‍ യൂണിയന്റെ ഭക്ഷ്യ, മൃഗ സംരക്ഷണ വിഭാഗം ഉദ്യോഗസ്ഥര്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തി. രാജ്യത്തെ വിവിധ ഫാമുകളും കയറ്റുമതി സ്ഥാപനങ്ങളും സംഘം സന്ദര്‍ശിച്ചു. ജനുവരി മുതല്‍ കയറ്റുമതി സാധ്യമായേക്കും എന്നാണ് സൂചന.

അന്റഫോണ്‍സോ ഉള്‍പ്പെടെയുള്ള മാങ്ങകളുടെ കയറ്റുമതി തടസ്സപ്പെട്ടതോടെ ആയിരക്കണക്കിനു കോടി രൂപയുടെ വിദേശ നാണ്യമാണ് രാജ്യത്തിന് നഷ്ടമായിരുന്നത്. കഴിഞ്ഞ ഏപ്രില്‍ മുതലാണ് നിരോധനം പ്രാബല്യത്തില്‍ വന്നത്. 2013-14 സാമ്പത്തിക വര്‍ഷം 5,093 ലക്ഷം രൂപയ്ക്കുള്ള 3,933 ടണ്‍ മാങ്ങയുടെ കയറ്റുമതിയാണ് ഈ രാജ്യങ്ങളിലേക്കു നടന്നത്. 2012-13 സാമ്പത്തിക വര്‍ഷം 3,559 ലക്ഷം രൂപയുടെ മാങ്ങാ കയറ്റുമതിയും നടന്നിരുന്നു.

യൂറോപ്യന്‍ യൂണിയന്‍ നിരോധനം വന്നതോടെ കയറ്റുമതിയുടെ പകുതിയും നഷ്ടമായിരുന്നു. പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ പ്രതീക്ഷ നല്‍കുന്നതാണ് നടപടികള്‍.

DONT MISS
Top