സര്‍ഫിങ്ങിനിടെ കാണികളെ ഞെട്ടിച്ച് ഭീമന്‍ സ്രാവ്

കാന്‍ബറ: ഓസ്‌ട്രേലിയ കഴിഞ്ഞ ദിവസം ഒരു അത്ഭുത ദൃശ്യത്തിന് സാക്ഷ്യം വഹിച്ചു. ന്യൂ സൗത്ത് വെയില്‍സില്‍ സംഘടിപ്പിച്ച സര്‍ഫിങ്ങ് മത്സരത്തിനിടെ സംഘാടകരേയും മത്സരാര്‍ത്ഥികളേയും ഒരുപോലെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ഒരു ഭീമന്‍ സ്രാവ് പ്രത്യക്ഷപ്പെട്ടു. മത്സര ചിത്രീകരിച്ചുകൊണ്ടിരുന്ന സ്റ്റെഫ് ബെല്ലമിയുടെ ക്യാമറാ കണ്ണില്‍ കൂറ്റന്‍ സ്പിന്നര്‍ ഷാര്‍ക്ക് കുടുങ്ങിയത് വലിയൊരു ദുരന്തം തലനാരിഴയ്ക്ക് ഒഴിലായതിന്റെ തത്സമയ ദൃശ്യങ്ങളായി.

മത്സരം പുരോഗമിക്കുന്നതിനിടെ വെള്ളം ചീറ്റിക്കൊണ്ട് തീരത്തിന് നേരെ പാഞ്ഞടുത്ത സ്രാവ് തന്റെ തനതായ അഭ്യാസ പ്രകടനങ്ങളിലൂടെ എല്ലാവരേയും ഭീതിയിലാഴ്ത്തിയാണ് മടങ്ങിയത്. തുടര്‍ന്ന് 10 മിനുട്ടോളം മത്സരം നിര്‍ത്തിവെച്ചു. കോഫ് ഹാര്‍ബര്‍ ബോര്‍ഡ്രൈടേഴ്‌സ് ക്ലബിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഇവിടെ മത്സരം സംഘടിപ്പിച്ചത്. അപകടമൊന്നും കൂടാതെ വലിയൊരു ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് സംഘാടകര്‍.

shark surf
DONT MISS
Top