ഇന്ന് പൊതുമേഖലാ ബാങ്ക് പണിമുടക്ക്; പണമിടപാടുകള്‍ സ്തംഭിക്കും

കേരളമുള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കും. ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടാണ് സമരം.ബാങ്കിങ്ങ് രംഗത്തെ മുഴുവന്‍ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ ബാങ്ക് ഇടപാടുകള്‍ പൂര്‍ണ്ണമായും സ്തംഭിക്കാനാണ് സാധ്യത.

ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ കൂട്ടായ്മയായ യു.എഫ്.ബി.യു ആണ് റിലേ പണിമുടക്ക് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആദ്യദിവസമായ ഇന്ന് കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്ര, തെലുങ്കാന എന്നീ സംസ്ഥാനങ്ങളുള്‍പ്പെട്ട ദക്ഷിണമേഖലയിലെ ജീവനക്കാരാണ് പണിമുടക്കുന്നത്. ഡിസംബര്‍ 3ന് ഉത്തരേമേഖലയിലേയും 4ന് കിഴക്കന്‍ മേഖലയിലേയും ജീവനക്കാര്‍ പണിമുടക്കും. പശ്ചിമ മേഖലയില്‍ 5നാണ് പണിമുടക്ക്.

2012ല്‍ നടക്കേണ്ടിയിരുന്ന ശമ്പള പരിഷ്‌ക്കരണം ഇതുവരെ നടപ്പാക്കിയില്ലെന്ന് ജീവനക്കാരുടെ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇതേ ആവശ്യമുന്നയിച്ച് കഴിഞ്ഞ നവംബര്‍ 12ന് ബാങ്ക് ജീവനക്കാര്‍ അഖിലേന്ത്യാ പണിമുടക്ക് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് രാജ്യത്തെ ഓരോ മേഖലകളിലായി റിലേ പണിമുടക്ക് നടത്തുന്നത്. റിലേ സമരം നടക്കുന്ന നാലു ദിവസങ്ങളിലും എടിഎം ഇടപാടുകള്‍ ഉള്‍പ്പടെ തടസപ്പെട്ടേക്കും.

[jwplayer mediaid=”145119″]

DONT MISS
Top