കൈവിറച്ചാലും കഴിക്കാം; ഗൂഗിള്‍ സ്പൂണ്‍ വിപണിയില്‍

ന്യൂയോര്‍ക്ക്: സാങ്കേതിക വിദ്യയിലെ നവീന പരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്ന ഗൂഗിള്‍ ഇത്തവണ വിപണിയില്‍ എത്തുന്നത് സ്പൂണുമായി. രോഗം മൂലം കൈവിറയ്ക്കുന്നവര്‍ക്ക് തുളുമ്പിപ്പോകാതെ ഭക്ഷണം കഴിക്കാന്‍ സഹായിക്കുന്നതാണ് ഗൂഗിള്‍ സ്പൂണ്‍.

ലോകത്തെ ലക്ഷക്കണക്കിന് പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്ക് സഹായകരമായ ഉപകരണമാണിത്. ഇതു രോഗം ഭേദമാക്കില്ല, പക്ഷേ, ഭേദമാകുന്നതുവരെ സാധാരണക്കാരെ പോലെ ഭക്ഷിക്കാന്‍ സഹായിക്കും എന്നാണ് ഗൂഗിളിന്റെ പരസ്യം. വിപണിയില്‍ ഇറങ്ങി ദിവസങ്ങള്‍ കൊണ്ടു തന്നെ വലിയ ചര്‍ച്ചാവിഷയമായി ഉപകരണം മാറി.

സ്‌പെറ്റംബറില്‍ ഗൂഗിള്‍ വാങ്ങിയ ലിഫ്റ്റ് ലാബ് എന്ന സ്റ്റാര്‍ട്ട്അപ് സംരംഭമാണ് ഉപകരണം രൂപകല്‍പന ചെയ്തത്. കൈ വിറയ്ക്കുമ്പോഴും കുലുക്കമുള്ള സാഹചര്യങ്ങളില്‍ കഴിയേണ്ടി വരുമ്പോഴും സഹായിക്കുകയാണ് ലക്ഷ്യം. സെന്‍സറുകള്‍ ഘടിപ്പിച്ച പിടി രോഗാവസ്ഥയുടെ ഏറ്റക്കുറച്ചിലുകള്‍ രേഖപ്പെടുത്താനും സംവിധാനം ഉള്ളവയാണ്. 295 ഡോളറാണ് അമേരിക്കയിലെ വില.

DONT MISS
Top