പെന്‍ഗ്വിന്‍ ഓഫ് മഡഗാസ്ക്കര്‍ തീയറ്ററുകളില്‍

ഹോളിവുഡില്‍ നിന്നു ത്രീ ഡി അനിമേഷന്‍ ചിത്രം പെന്‍ഗ്വിന്‍സ് ഓഫ് മഡഗാസ്ക്കര്‍ ഈ വാരം തീയറ്ററുകളില്‍. നര്‍മ്മത്തിന് ഏറെ പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന് പിന്നില്‍ ഡ്രീം വര്‍ക്ക്‌സ് സ്റ്റുഡിയോസാണ്.

അനിമേഷന്‍ പരമ്പരയായ മഡഗാസ്ക്കറില്‍ നിന്നും പുതിയൊരു ചിത്രമാണ് തീയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. നാലു പെന്‍ഗ്വിനുകളിലൂടെയാണ് കഥ അവതരിപ്പിക്കുന്നത്.സിക്കിപ്പര്‍, ക്വാല്‍സ്‌ക്കി, റിക്കോ, പ്രൈവറ്റ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.

അന്റാര്‍ട്ടിക്കയിലാണ് കഥ നടക്കുന്നത്. മഡഗാസ്ക്കര്‍ ത്രീയുടെ തുടര്‍ച്ചയാണ് ഈ ചിത്രം. ടോം മഗ്രാത്ത്, ക്രിസ് മില്ലര്‍,കോണ്‍റാഡ് വെല്ലോ,ക്രിസ്റ്റഫര്‍ നെറ്റ്‌സ് എന്നിവരാണ് പ്രധാന നാലു കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്.

ഡ്രീം വര്‍ക്ക്‌സ് സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൈമ ജെ സ്മിത്ത്,എറിക്ക് ഡാര്‍നല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.നവംബര്‍ 14ന് ചിത്രം ചൈനയിലും റിലീസ് ചെയ്തിരുന്നു.

[jwplayer mediaid=”144507″]

DONT MISS
Top