സ്മാര്‍ട്‌ഫോണുകളില്‍ ഇനി നോക്കിയ ഇല്ല

സ്മാര്‍ട്‌ഫോണുകളില്‍ നിന്ന് നോക്കിയയുടെ പേര് പൂര്‍ണമായും ഒഴിവാക്കുമെന്ന് മൈക്രോസോഫ്റ്റ്. നേരത്തെ നോക്കിയ എന്ന പേര് ഇല്ലാതെ 9,199 രൂപയുടെ ലൂമിയ ഫോണ്‍ മൈക്രോസോഫ്റ്റ് പുറത്തിറക്കിയിരുന്നു. മറ്റ് സ്മാര്‍ട്‌ഫോണുകള്‍ എല്ലാം ഇതുവരെ മൈക്രോസോഫ്റ്റ് നോക്കിയ എന്ന പേരിലാണ് വന്നിരുന്നത്.

ഇനി വില കുറഞ്ഞ സാധാരണ ഫോണുകളില്‍ മാത്രമായിരിക്കും നോക്കിയയുടെ ബ്രാന്‍ഡ് ഉപയോഗിക്കുക. മാസങ്ങള്‍ക്കു മുന്‍പാണ് നോക്കിയയെ മൈക്രോസോഫ്റ്റ് വാങ്ങിയത്.

DONT MISS
Top