കരിങ്കടല്‍ ചാത്തന്‍ ക്യാമറയ്ക്കു മുന്നില്‍ !!!

വിയന്ന: കഥകളില്‍ മാത്രം നിറഞ്ഞിരുന്ന കരിങ്കടല്‍ ചാത്തന്‍ (ബ്‌ളാക് സീ ഡെവിള്‍ ഫിഷ്) എന്ന മല്‍സ്യം ആദ്യമായി ക്യാമറയില്‍ പതിഞ്ഞു. ആംഗ്‌ളര്‍ ഫിഷ് എന്ന അപൂര്‍വ മല്‍സ്യത്തെയാണ് വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ ഗവേഷകര്‍ ക്യാമറയില്‍ പകര്‍ത്തിയത്.

തലയില്‍ തിളങ്ങുന്ന ലൈറ്റ് ഹൗസ് ഉള്ള കരിങ്കടല്‍ ചാത്തന്‍ ഇതുവരെ അപസര്‍പ്പക കഥകളിലെ നായകന്‍ മാത്രമായിരുന്നു. ജീവനോടെ ഇതുവരെ ആരും കണ്ടിട്ടില്ല. കഥകളിലേയും വര്‍ണനകളിലേയും വിശേഷണങ്ങളേക്കാള്‍ സുന്ദരമായ രൂപമാണ് നവംബര്‍ 17ന് ക്യാമറയില്‍ പതിഞ്ഞത്. മല്‍സ്യത്തെ പ്രത്യേക കൂട്ടിലാക്കി ജീവനോടെ പരീക്ഷണ ശാലയില്‍ എത്തിക്കുന്നതിലും ശാസ്ത്രജ്ഞര്‍ വിജയിച്ചു. മധ്യ കാലിഫോര്‍ണിയന്‍ കലെില്‍ 1,900 അടി ആഴത്തിലാണ് മല്‍സ്യത്തെ കണ്ടത്. വിദൂര നിയന്ത്രിത ക്യാമറ ഉപയോഗിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

തലയില്‍ എപ്പോഴും പ്രകാശിക്കുന്ന വെളിച്ചമാണ് മല്‍സ്യത്തെ വ്യത്യസ്തനാക്കുന്നത്. ഒന്‍പതു സെന്റീമീറ്റര്‍ മാത്രമാണ് വലിപ്പം എങ്കിലും രൂപം കഥകളിലേതുപോലെ രാക്ഷസ തുല്യമാണ്. പെണ്‍മല്‍സ്യത്തെയാണ് പിടികൂടിയത്. ബ്‌ളാക് സീ ഡെവിള്‍ ഫിഷ് നായകനായി നിരവധി അനിമേഷന്‍ സിനിമകള്‍ നേരത്തെ പുറത്തു വന്നിരുന്നു.

[jwplayer mediaid=”144203″]

DONT MISS
Top