ചലച്ചിത്ര ആസ്വാദകരെ ഞെട്ടിക്കാന്‍ ജുറാസിക് വേള്‍ഡ്

ചലച്ചിത്ര ആസ്വാദകരെ ഞെട്ടിക്കാന്‍ ജുറാസിക് വേള്‍ഡിന്റെ പുതിയ പതിപ്പ് എത്തുന്നു. ജുറാസിക്ക് പാര്‍ക്ക് ഫോറിന്റെ ആദ്യ ട്രെയിലര്‍ പുറത്ത് വന്നു.ദിനോസറുകളുടെ ഭീകരത വീണ്ടും വെള്ളിത്തിരിയിലേക്ക് അതും ത്രീ ഡിയില്‍.

മുന്‍ പതിപ്പുകളെന്ന പോലെ ഏറെ പുതുമകളുമായാണ് പുതിയ പതിപ്പ് എത്തുന്നത്. പുത്തന്‍ സങ്കേതിക വിദ്യകളുടെ എല്ലാ സാധ്യതകളും ഉപയോഗിച്ചാണ് ചിത്രം പൂര്‍ത്തീകരിച്ചിരിക്കുന്നത്. അതു കൊണ്ട് തന്നെ ജുറാസിക്ക് വേള്‍ഡിന്റെ നാലാം പതിപ്പ് തീയേറ്ററുകളില്‍ പ്രേക്ഷകരെ ഭീതിയിലാഴുത്തും എന്നത് തീര്‍ച്ച.

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാനാണ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ക്രിസ് പ്രാറ്റ്, നിക്ക് റോബിന്‍സണ്‍,ബി ഡി വോങ് തുടങ്ങി വന്‍ താര നിരയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.കേളിന്‍ ട്രിവേറോയാണ് സംവിധാനം.സഹനിര്‍മ്മാതാവായി സ്റ്റീവന്‍ സ്പില്‍ബെര്‍ഗും ജുറാസിക്ക് വേള്‍ഡിന്റെ ഭാഗമാകുന്നുണ്ട്.ജൂണ്‍ 12നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്.

[jwplayer mediaid=”144102″]

DONT MISS
Top