വനിതാ ടെന്നീസ് താരമായി ഇന്ത്യയില്‍ ജീവിക്കുക ദുഷ്‌കരം: സാനിയ

ഒരു വനിതാ ടെന്നീസ് താരമായി ഇന്ത്യയില്‍ ജീവിക്കുക ദുഷ്‌കരമാണെന്ന് സാനിയ മിര്‍സ. ലിംഗ വിവേചനം രൂക്ഷമായ രാജ്യത്ത് സാംസ്‌കാരിക മാറ്റം അനിവാര്യമാണെന്നും സാനിയ പറഞ്ഞു. സാനിയ മിര്‍സയായി ഈ രാജ്യത്ത് ജീവിക്കാന്‍ പ്രയാസമാണ്. ഒരു സ്ത്രീ ആയതു കൊണ്ട് മാത്രമാണ് പല വിവാദങ്ങളും നേരിടേണ്ടി വന്നത്.

ഒരു പുരുഷ ടെന്നീസ് താരമായിരുന്നു താനെങ്കില്‍ പല വിവാദങ്ങളില്‍ നിന്നും രക്ഷപെടുമായിരുന്നു. കായിക രംഗത്തേക്ക് കൂടുതല്‍ സ്ത്രീകള്‍ കടന്നു വരണമെങ്കില്‍ സാംസ്‌കാരിമായ മാറ്റങ്ങള്‍ വേണമെന്നും സാനിയ പറഞ്ഞു.

DONT MISS
Top