ചൂടില്‍ സമ്പത്തും ഉരുകുമെന്ന് ലോകബാങ്ക്

ജനീവ: ആഗോള താപനം ലോകത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു നയിക്കുമെന്ന കണക്കുകളുമായി ലോക ബാങ്കിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നു. കാര്‍ഷിക ഉത്പാദനത്തില്‍ വരുന്ന രണ്ടു പതിറ്റാണ്ടിനിടെ 70 ശതമാനം വരെ ഇടിവ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

അടുത്ത പത്തു വര്‍ഷത്തിനിടെ താപനില രണ്ടര സെല്‍ഷ്യസ് വരെ വര്‍ധിക്കും. രണ്ടു ഡിഗ്രി ഉയര്‍ന്നാല്‍ തന്നെ ബ്രസീലിലെ സോയാബീന്‍ ഉത്പാദനത്തില്‍ 70 ശമതാനം ഇടിവ് ഉണ്ടാകും. ഇത് 100 കോടി ജനങ്ങളെ ബാധിക്കും. ഇന്ത്യയിലെ അരി ഗോതമ്പ് ഉത്പാദനവും പകുതിയായി കുറയും. മധ്യേഷ്യയിലും ലാറ്റിന്‍ അമേരിക്കയിലും ശുദ്ധജലം കിട്ടാതെയാകും.
മഞ്ഞുമല ഉരുകി ബ്രസീല്‍, അര്‍ജന്റീന, ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവയില്‍ നിരവധി നഗരങ്ങളില്‍ പ്രളയം ഉണ്ടാകും. ദരിദ്ര വിഭാഗങ്ങളെയാണ് ഇത് ഏറ്റവും ദോഷകരമായി ബാധിക്കുക. ആഗോള താപനത്തെക്കുറിച്ച് നിരവധി ശാസ്ത്ര, പരിസ്ഥിതി സംഘടനകള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ടെങ്കിലും ലോകബാങ്കിന്റെ സമഗ്ര പഠനം ആദ്യമായാണ്.

DONT MISS
Top