അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ സ്ഫോടനം: 45 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പ്രാദേശിക വോളിബോൾ ടൂർണമെന്റിനിടെയുണ്ടായ ചാവേർ സ്ഫോടനത്തിൽ 45 പേർ കൊല്ലപ്പെട്ടു. 60 ഓളം പേർക്ക് സ്ഫോടനത്തില്‍ പരിക്കേറ്റു. അഫ്ഗാനിലെ പക്തിക പ്രവിശ്യയിലാണ് സംഭവം നടന്നത്. മരിച്ചവരിലേറെയും യുവാക്കളാണ്.

വോളിബോൾ കാണുന്നതിനു വേണ്ടി തമ്പടിച്ചിരുന്ന ജനങ്ങളുടെ മധ്യത്തിലേക്കിറങ്ങിവന്ന ചാവേർ സ്ഫോടക വസ്തുക്കള് പ്രയോഗിക്കുകയായിരുന്നു. നാറ്റോ സൈന്യത്തയും അമേരിക്കൻ പട്ടാളക്കാരെയും രാജ്യത്ത് തുടരാനനുവദിക്കുന്ന സുരക്ഷാ ഉടമ്പടികൾ അഫ്ഗാൻ എംപിമാർ അംഗീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്ഫോടനമുണ്ടായത്. ഡിസംബർ മാസത്തോടെ അമേരിക്കൻ സൈന്യത്തിന്റെ വലിയൊരു ശതമാനവും അഫ്ഗാനിൽ നിന്ന് പിന്തിരിയാനിരിക്കെയാണ് എംപിമാരുടെ പുതിയ തീരുമാനമുണ്ടായത്. ചാവേർ ആക്രമണം നീചമായ നരഹത്യയായിരുന്നുവെന്ന് അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗാനി പ്രതികരിച്ചു.

DONT MISS
Top