വ്യാജ ഉത്പ്പന്നങ്ങള്‍ നിരോധിക്കാന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്ന കമ്പനികള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുമെന്ന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി അറിയിച്ചു. വിപണിയില്‍ വ്യാജ ഉത്പ്പന്നങ്ങള്‍ വ്യാപകമാണ് എന്ന് കണ്ടെത്തിയതോടെയാണ് പുതിയ തീരുമാനം.

സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ചെയ്ത ശേഷം മാത്രമേ ഉത്പന്നങ്ങള്‍രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാന്‍അനുവദിക്കുകയുളളൂ. ഇതിനായി നിബന്ധനകളും വ്യവസ്ഥകളും കര്‍ശനമാക്കും. നിയമം ലംഘിക്കുന്നവര്‍ക്ക് തടവും അന്‍പത് ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. സൗദി അറേബ്യയിലെ ഉത്പ്പാദകരും നിബന്ധനകള്‍ പാലിക്കണം.

അതേസമയം, വീടുകളില്‍ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ നിര്‍മ്മിക്കുന്നത് സൗദി അറേബ്യ നിരോധിച്ചു. പ്രത്യേക നിബന്ധനകള്‍ക്ക് വിധേയമായി ഫാക്ടറികളില്‍ മാത്രമേ ഉത്പ്പാദനം അനുവദിക്കുകയുളളൂ. വീടുകളിലാവുമ്പോള്‍ വ്യാജ ഉത്പന്നങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ചില ഉത്പന്നങ്ങളില്‍ മാരക വിഷാശം അടങ്ങിയ പദാര്‍ഥങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അത്തരം വസ്തുക്കള്‍ വിപണിയില്‍നിന്നു പിടിച്ചെടുക്കുകയും നിരോധിക്കുകയും ചെയ്തു. സൗന്ദര്യ വര്‍ധക വസ്തുക്കളുടെ ഗുണ നിലവാരം സംബന്ധിച്ച് നിലവിലുളള വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിക്കണമെന്നു ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി ആവശ്യപ്പെട്ടു.

DONT MISS
Top