ഉംറ കര്‍മ്മത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജിദ്ദ: വിശുദ്ധ ഉംറ കര്‍മ്മത്തിനെത്തുന്ന തീര്‍ത്ഥാടകരെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഹറം കാര്യാലയ മേധാവികള്‍ അറിയിച്ചു. ഈ മാസം 23 മുതലാണ് പുതിയ ഉംറ സീസണ്‍ ആരംഭിക്കുക. ഉംറ തീര്‍ത്ഥാടകര്‍ക്ക് സേവനം ചെയ്യാനായി എട്ടായിരത്തോളംപേരെയാണ് ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയില്‍നിന്നടക്കം വിദേശരാജൃങ്ങളില്‍നിന്നും അറുപതിനായിരം ഉംറ തീര്‍ത്ഥാടകര്‍ ഈ വര്‍ഷം പൂണൃനഗരിയില്‍ എത്തുമെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്. ലോകത്തിന്റെ നാനാദിക്കില്‍ നിന്നെത്തുന്ന ഉംറ തീര്‍ത്ഥാടകരെ സേവിക്കാനായി എട്ടായിരം പേരെയാണ് നിയമിച്ചിരിക്കുന്നതെന്ന് ഹറം കാര്യാലയ മേധാവി ഷേഖ് അബ്ദുറഹ്മാന്‍ അല്‍ സുദൈസ് അറിയിച്ചു.

ഇരു ഹറമുകളും തൂത്ത് വൃത്തിയാക്കാന്‍ വേറെയും ജോലിക്കാരുണ്ടാകും. വനിതകളടക്കമുള്ളവരെ തീര്‍ത്ഥാടക സേവനത്തിനായി നിയമിച്ചിട്ടുണ്ട്. മക്ക, മദീന എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട്ട സേവനങ്ങളാണ് നല്‍കുക. വിശുദ്ധ റമദാന്‍ അവസാനിച്ച് 2015 ജൂലൈ മാസം മുപ്പതാം തീയ്യതിയോടെ ഈ വര്‍ഷത്തെ ഉംറ സീസണ്‍ അവസാനിക്കും.

വിവിധ ഗവണ്‍മെന്റ് വിഭാഗങ്ങളുമായും സുരക്ഷാവിഭാഗമായും കൈകൊര്‍ത്തുകൊണ്ടാണ് തീര്‍ത്ഥാടകര്‍ക്കായുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. മക്ക, മദീന ഗവര്‍ണറേറ്റുകളുടെ സഹായവും ഉംറ തിര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കുന്നതിന് സഹായകമായിട്ടുണ്ട്.

DONT MISS
Top