നടി തൃഷ വിവാഹിതയാകുന്നു ?

തെന്നിന്ത്യന്‍ നടി തൃഷ കൃഷ്ണന്‍ വിവാഹിതയാകാന്‍ ഒരുങ്ങുന്നുവെന്ന് വാര്‍ത്തകള്‍. തമിഴിലെ പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാക്കളിലൊരാളായ വരുണ്‍ മനിയനുമായി വിവാഹ നിശ്ചയം കഴിഞ്ഞുവെന്നാണ് ടോളിവുഡിലെ പുതിയ റിപ്പോര്‍ട്ടുകള്‍. തൃഷയുടെ അടുത്ത സുഹൃത്തുക്കളിലൊരാള്‍ സോഷ്യല്‍ മീഡിയിയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലൊന്നില്‍ തൃഷ വിലപിടിപ്പുള്ള മോതിരം ധരിച്ച് പോസ് ചെയ്ത ചിത്രങ്ങളും ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.

റാഡിയന്‍സ് റിയാലിറ്റി ഡെവലപ്പേഴ്‌സ് ഇന്ത്യ ലിമിറ്റഡ്, തമിഴിലെ സിനിമാ നിര്‍മ്മാണ കമ്പനിയായ റാഡിയന്‍സ് മീഡിയ ഗ്രൂപ്പ് എന്നിവയുടെ മാനേജിങ് ഡയറക്ടറാണ് വരുണ്‍ മനിയന്‍. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ച വായ് മൂടി പേസവുമാണ് റാഡിയന്‍സ് ഗ്രൂപ്പിന്റെ ആദ്യ ചിത്രം. വസന്തബാലന്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ്,സിദ്ധാര്‍ത്ഥ് എന്നിവരുള്‍പ്പെടെ വമ്പന്‍ താരനിരയില്‍ ഒരുങ്ങുന്ന കാവിയ തലൈവന്റെ നിര്‍മ്മാണം റാഡിയന്‍സ് ഗ്രൂപ്പ് ആണ്.

എന്നാല്‍ വിവാഹ വാര്‍ത്തകളോട് തൃഷ ട്വിറ്ററില്‍ പ്രതികരിച്ചിട്ടുണ്ട്. തന്റെ വിവാഹം നിശ്ചയിച്ചിട്ടില്ലെന്നും വിവാഹ വാര്‍ത്ത താന്‍ ആരാധകരെയാകും ആദ്യം അറിയിക്കുക എന്നും തൃഷ ട്വിറ്ററില്‍ കുറിക്കുന്നു.

thrisha
DONT MISS
Top