ആളെക്കളിപ്പിക്കാന്‍ പുതിയൊരു പറ്റിക്കല്‍പ്പരിപാടി

സുന്ദര്‍ബന്‍ എന്ന പ്രശസ്തവും കുപ്രസക്തം തന്നെയുമായ വനസ്ഥലിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങിയിരിക്കുന്ന സിനിമയാണ് റോര്‍  മനുഷ്യരുടെ തന്ന മട്ടില്‍ ഏതൊക്കെയോ രാക്ഷസയന്ത്രങ്ങളുടെ കഥയും കൂളിയാട്ടവുമായാണ് സാധാരണ നമ്മുടെ വിവിധ ഭാഷാസിനിമാ ഇന്‍ഡസ്ട്രിയിലെ പടങ്ങള്‍ വരുന്നത്. ഈ റോര്‍ പക്ഷേ മനുഷ്യരുടെയും കടുവകളുടെയും കഥയാണ്. അവര്‍ക്കിടയില്‍ ഉണ്ടാകുന്നൊരു പ്രതികാര നിര്‍വഹണശ്രമത്തിന്റെ കഥ.

സുന്ദര്‍വനത്തില്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായി പോയ സഹോദരനെ അവിടെ വച്ച് കൊന്ന കടുവയെ തേടിപ്പിടിച്ച് പ്രതികാരം ചെയ്യാന് പോകുകയാണ് പണ്ഡിറ്റ് എന്ന പയ്യന്‍. രജനീകാന്തു പോലും മനുഷ്യരോടേ പ്രതികാരം ചെയ്യാന്‍ പോയിട്ടുള്ളൂ. കടുവയോ സിംഹമോ മറ്റോ തന്റെ പിന്നാലെ വന്നാല്‍ അദ്ദേഹം ഇടത്തോട്ട് ഇന്‍ഡിക്കേറ്ററിട്ടിട്ട് വലത്തോട്ടു വണ്ടിയോടിച്ചുപോയി അവറ്റയെ പറ്റിക്കാറാണു പതിവ്. അങ്ങനെയിരിക്കെയാണ് ഈ പടം ഇങ്ങനെ കടുവാവിരുദ്ധ പ്രതികാരകഥയാകുന്നത്. ആളെക്കളിപ്പിക്കാന്‍ പുതിയൊരു പറ്റിക്കല്‍പ്പരിപാടി. അത്രതന്നെ.

ഈ കടുവാവിരോധവും പ്രതികാരമനോഭാവവും കാണുമ്പോള്‍ നമ്മുടെ സ്വന്തം മൃഗയയില്‍ അമ്മയെക്കൊന്ന ആളെക്കൊല്ലിപ്പുലിയെ കൊല്ലാന്‍ പ്രതികാരമനസ്സുമായി കാത്തിരിക്കുന്ന സുനിതയുടെ കഥാപാത്രത്തെ ഓര#്മവന്നുപോകും. ഹോളിവുഡ് പടങ്ങള്‍ കണ്ടിട്ടേയില്ലാത്ത നിഷ്‌കളങ്ക കാണികള്‍ ആരെങ്കിലും ഈ ഭൂലോകത്തില്‍ ബാക്കിയുണ്ടെങ്കില്‍ അവര്‍ക്ക് അമ്പമ്പട രാവണാ… കുമ്പകര്‍ണാ വിഭീഷണാ എന്നു തോന്നിക്കൂടായ്കയില്ല ഈ കപടഗര്‍ജനം കണ്ടാലും കേട്ടാലും. അല്ലാത്തവര്‍ക്കു സ്റ്റഫു ചെയ്തുവച്ച കടുവയുമായി ഉന്മാദം കൊണ്ടു പോരാടുന്ന വല്ല ഡോണ്‍ ക്വിയോട്ടെമാരെയും മനസ്സില്‍ വന്നാലായി. പാവം ജീവികളോട് ഇത്രയും ക്രൂരത പാടില്ലെന്നു മാത്രം തോന്നും പടം കണ്ടാല്‍. പിന്നെ കടുവകളെയും സുന്ദര്‍ബനും കാണാന്‍ വേണ്ടിമാത്രമാണെങ്കില്‍ വല്ല അന്‍പതു രൂപാ ടിക്കറ്റിലും പടം കഷ്ടിച്ചുകാണാം.

[jwplayer mediaid=”141931″]

DONT MISS
Top