ക്‌ളൗഡ് ടിവിയുമായി സോണി

ന്യൂയോര്‍ക്ക്: ടെലിവിഷന്‍ ആസ്വാദനത്തിന്റെ രീതി തന്നെ മാറ്റുന്ന പ്‌ളേസ്റ്റേഷന്‍ വ്യൂ എന്ന പുതിയ ഉപകരണം സോണി അവതരിപ്പിച്ചു. കേബിള്‍, സാറ്റലൈറ്റ് കണക് ഷന്‍ ഇല്ലാതെ തന്നെ ടെലിവിഷന്‍ പരിപാടികള്‍ ലഭിക്കുന്ന സംവിധാനമാണിത്.

ക്ലൗഡ് അടിസ്ഥാനമാക്കിയാണ് പ്‌ളേസ്റ്റേഷന്‍ വ്യൂ പ്രവര്‍ത്തിക്കുക. അമേരിക്കയില്‍ അടുത്ത വര്‍ഷം ആദ്യം ലഭ്യമാകുന്ന ടിവിയില്‍ ആദ്യ ഘട്ടത്തില്‍ 75 ജനപ്രിയ ചാനലുകള്‍ ഉണ്ടാകും. ഡിസ്‌കവറി, ഫോക്‌സ്, എന്‍ബിസി തുടങ്ങിയവയാണ് ലഭിക്കുക. മൂന്നു ദിവസത്തെ പരിപാടികള്‍ വരെ പ്രത്യേകം ശേഖരിച്ചു വയ്ക്കാതെ തന്നെ പ്‌ളേസ്റ്റേഷന്‍ വ്യൂവിലൂടെ കാണാന്‍ കഴിയും.
കേബിളും സാറ്റലൈറ്റ് കണക് ഷനും ആവശ്യമില്ലാതെ ക്‌ളൗഡ് സര്‍വീസിലൂടെ പരിപാടി ലഭിക്കും എന്നതാണ് നേട്ടം. ഇതോടെ ടെലിവിഷന്‍ നിര്‍മിക്കുന്ന കമ്പനി തന്നെ വിതരണ കമ്പനി കൂടി ആകുന്നു എന്ന പ്രത്യേകതയും ഉണ്ട്. ഐ പാഡുകളിലും മറ്റ് സോണി ടെലിവിഷനുകളിലും രണ്ടാം ഘട്ടത്തില്‍ ക്‌ളൗഡ് വഴി ചാനലുകള്‍ ലഭ്യമാക്കുമെന്നു സോണി അറിയിച്ചു.

DONT MISS
Top