സംസ്ഥാന സ്‌കൂള്‍ കലോല്‍സവ വേദി കോഴിക്കോട്ടേക്ക് മാറ്റി

സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദി മാറ്റി. കൊച്ചിയില്‍ നിശ്ചയിച്ചിരുന്ന 2015-ലെ സ്‌കൂള്‍ കലോല്‍സവം കോഴിക്കോട് നടക്കും. മെട്രോ നിര്‍മ്മാണത്തെ തുടര്‍ന്നുണ്ടാകുന്ന കൊച്ചിയിലെ ഗതാഗതകുരുക്ക് കണക്കിലെടുത്താണ് കലോത്സവ വേദി മാറ്റിയത്.

വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജനുവരി 15 മുതല്‍ 21 വരെയാണ് സംസ്ഥാന സ്‌കൂള്‍ കലോല്‍സവം.

DONT MISS
Top