പത്മപ്രിയ വിവാഹിതയായി

ചലച്ചിത്ര നടി പത്മപ്രിയ വിവാഹിതയായി. ഗുജറാത്ത് സ്വദേശി ജാസ്മിനാണ് വരന്‍. ഗുജറാത്ത് സ്വദേശിയായ ജാസ്മിന്‍ സാമ്പത്തിക സാമൂഹിക ശാസ്ത്രഞ്ജനാണ്. മുംബൈയിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.

ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു ഇരുവരും. ന്യൂയോര്‍ക്കില്‍ ഗവേഷണം ചെയ്തുകൊണ്ടിരിക്കെയാണ് പത്മപ്രിയ ജാസ്മിനെ പരിചയപ്പെടുന്നത്. പൊതുഭരണ സംവിധാനത്തിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ഗവേഷണം നടത്തുകയായിരുന്നു പത്മപ്രിയ. ഇതിനായി സിനിമയില്‍ നിന്നും താല്‍ക്കാലികമായി വിട്ടു നിന്നു. ഗവേഷണത്തിനു ശേഷം തിരിച്ചെത്തിയ പത്മപ്രിയ കഴിഞ്ഞയാഴ്ച ഇറങ്ങിയ ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തില്‍ അഭിനയിച്ചു.

DONT MISS
Top