സദാചാര പൊലീസിനെതിരെ ലോ കൊളേജില്‍ മുഖമെഴുത്ത് സമരം

കൊച്ചി: സദാചാര പൊലീസിനെതിരെ എറണാകുളം ലോ കോളെജില്‍ എസ്എഫ്‌ഐയുടെ മുഖമെഴുത്ത് സമരം. സംവിധായകന്‍ രാജീവ് രവി സമരം ഉദ്ഘാടനം ചെയ്തു. അസഭ്യവര്‍ഷത്തിലൂടെയും കൂവലിലൂടേയുമാണ് കെഎസ് യു, എസ്എഫ്‌ഐയുടെ സമരത്തെ നേരിട്ടത്.

അതേസമയം, ആലിംഗന സമരത്തെ തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളെജില്‍ നടപടി നേരിട്ട വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പ്രിന്‍സിപ്പാള്‍ പിന്‍വലിച്ചു.

സദാചാര ഗൂണ്ടകളെ വെല്ലുവിളിച്ചും കിസ് ഓഫ് ലൗ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും എറണാകുളം മഹാരാജാസ് കോളെജില്‍ കഴിഞ്ഞ ദിവസമാണ് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ആലിംഗന സമരം സംഘടിപ്പിച്ചത്. പരസ്പരം ആലിംഗനം ചെയ്താണ് വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ സദാചാര ഗൂണ്ടായിസത്തിനെതിരെ പ്രതിഷേധം വിളിച്ചറിയിച്ചത്.

സമരത്തില്‍ പങ്കെടുത്ത പത്ത് വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പാള്‍ സസ്‌പെന്റ് ചെയ്തു. ഇവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ കൊളേജില്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്തത്.

[jwplayer mediaid=”140879″]

DONT MISS
Top