വില്‍പനയില്‍ ഇന്ത്യ കീഴടക്കാന്‍ സാംസങ് 

ദില്ലി: രാജ്യത്തെ കമ്പനികളെ പിന്തള്ളി ഉപഭോക്തൃ കേന്ദ്രീകൃത ഉല്‍പന്നങ്ങളുടെ വില്‍പനയില്‍ സാംസങ് ഒന്നാം സ്ഥാനത്തേക്കു നീങ്ങുന്നതായി റിപ്പോര്‍ട്ട്. ഐടിസിയെ പിന്തള്ളി കഴിഞ്ഞവര്‍ഷം കൊറിയന്‍ കമ്പനിയായ സാംസങ് രണ്ടാം സ്ഥാനം നേടിയിരുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 40,392 കോടി രൂപയുടെ വില്‍പനയുമായി ആണ് സാംസങ് ഐടിസിയെ പിന്തള്ളിയത്. ഐടിസിയുടെ വില്‍പന 2013-14 സാമ്പത്തിക വര്‍ഷം 34,345 കോടി രൂപയുടേത് മാത്രമായിരുന്നു. ഒന്നാം സ്ഥാനത്ത് ഉള്ള മാരുതിക്ക് വില്‍പന 44,523.5 കോടി രൂപയുടേത് മാത്രമായിരുന്നു.
മാരുതിയുടെ വില്‍പന പ്രതീക്ഷിച്ചതുപോലെ ഉയരാത്ത ഈ സാമ്പത്തിക വര്‍ഷം സാംസങ് ബഹുദൂരം മുന്നിലാണെന്നാണ് റിപ്പോര്‍ട്ട. മൊബൈല്‍ ഫോണ്‍ വിലപനയിലൂടെയാണ് സാംസങ് കുതിക്കുന്നത്. ഇന്ത്യയില്‍ വില്‍ക്കുന്ന ഓരോ മൂന്ന് സ്മാര്‍ട് ഫോണുകളില്‍ ഒരെണ്ണം സാംസങ്ങിന്റേതാണ്. രാജ്യത്തെ മൊത്തം ഫോണ്‍ ഹാന്‍ഡ്‌സെറ്റ് വില്‍പനയില്‍ നാലിലൊന്നും സാംസങ്ങ് നേരത്തെ സ്വന്തമാക്കിയിരുന്നു. വില്‍പനയിലൂടെയുള്ള മൊത്തവരുമാനത്തില്‍സാംസങ് മുന്നിലാണെങ്കിലും കഴിഞ്ഞ സാമ്പത്തികവര്‍ഷം ലാഭത്തില്‍ ഐടിസിയാണ് നേട്ടമുണ്ടാക്കിയത്. ഐടിസിക്ക് 8,785 കോടി രൂപ ലാഭം ഉണ്ടായപ്പോള്‍ സാംസങ്ങിന്റെ അറ്റാദായം 2,636 കോടി രൂപ മാത്രമാണ്.

DONT MISS
Top