ഇന്ത്യയുടെ കണ്ണു തുറപ്പിക്കാന്‍ സാമ്പത്തിക റിപ്പോര്‍ട്ടുകള്‍

ദില്ലി: രാജ്യത്തിന് ലോക സമൂഹത്തിനു മുന്നില്‍ നാണക്കേട് ഉണ്ടാക്കി ലോക ബാങ്കിന്റേയും ലോക സാമ്പത്തിക ഫോറത്തിന്റേയും കണക്കുകള്‍. സാമ്പത്തിക രംഗത്തെ സ്ത്രീ പുരുഷ സമത്വത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം 114 ആണെന്ന ലോക സാമ്പത്തിക ഫോറത്തിന്റെ കണക്കും വ്യവസായം നടത്താന്‍ സാഹചര്യമുള്ള രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 142 ആണെന്ന ലോക ബാങ്കിന്റെ റിപ്പോര്‍ട്ടുമാണ് പുറത്തുവന്നത്.

ലോകത്ത് വ്യവസായത്തിന് അനുകൂലമായ സാഹചര്യങ്ങള്‍ ഉള്ള രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് ലോക ബാങ്ക് നല്‍കുന്ന സ്ഥാനം 142 ആണ്. പാക്കിസ്ഥാന് , നേപ്പാള്‍, ഭൂട്ടാന്‍, ശ്രീലങ്ക, മാലിദ്വീപ്, ചൈന തുടങ്ങിയ രാജ്യങ്ങളെല്ലാം ഈ പട്ടികയില്‍ ഇന്ത്യയേക്കാള്‍ വളരെയേറെ മുന്നിലാണ്. മുന്‍വര്‍ഷത്തേക്കാള്‍ സ്ഥിതി മോശമായ ഇന്ത്യക്ക് രണ്ടു സ്ഥാനം നഷ്ടമാവുകയും ചെയ്തു. ഒന്നാം സ്ഥാനത്ത് സിംഗപ്പൂരും രണ്ടാം സ്ഥാനത്ത് നെതര്‍ലന്‍ഡ്‌സും ഉള്ള പട്ടികയില്‍ അമേരിക്ക ഏഴാം സ്ഥാനത്തും ബ്രിട്ടന്‍ എട്ടാം സ്ഥാനത്തുമാണ്.
സാമ്പത്തിക രംഗത്ത് സ്ത്രീ പുരുഷ സമത്വം നടപ്പാക്കുന്നതില്‍ ഇന്ത്യക്ക് ലോക സാമ്പത്തിക ഫോറം നല്‍കിയ സ്ഥാനം 114 ആണ്. 142 രാജ്യങ്ങളുടെ പട്ടികയില്‍ ആണ് ഇന്ത്യ ഇത്ര താഴെ എത്തിയത്. കഴിഞ്ഞവര്‍ഷത്തെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 101 ആയിരുന്നു. സമ്പത്ത് ആര്‍ജ്ജിക്കാനും ഒരേ തൊഴിലിന് ഒരേ വരുമാനം ലഭ്യമാകാനുമുള്ള സ്വാതന്ത്ര്യത്തെ അിെസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
കണക്ക് അനുസരിച്ച് ഒരേ തൊഴില്‍ ചെയ്യുന്ന പുരുഷന് വര്‍ഷം 8,087 ഡോളറിനു സമാനമായ തുക ലഭിക്കുമ്പോള്‍ സ്ത്രീക്ക് ലഭിക്കുന്നത് 1,980 ഡോളറാണ്. സ്ത്രീ വിദ്യാഭ്യാസ സൂചികയില്‍ 126, ആരോഗ്യ സംരക്ഷണത്തില്‍ 141 എന്നിങ്ങനെയാണ് ഇന്ത്യയുടെ സ്ഥാനം.

DONT MISS
Top