ചുംബന ദിനം: പ്രചരണം നടത്തിയ യുവാക്കള്‍ക്കെതിരെ കയ്യേറ്റം

കൊച്ചി: സദാചാര പൊലീസിനെതിരായ ചുംബനക്കൂട്ടായ്മയുടെ പ്രചരണാര്‍ത്ഥം കൊച്ചി മറൈന്‍ ഡ്രൈവില്‍ ഒത്തു ചേര്‍ന്ന യുവാക്കളും ഒരു സംഘം ആളുകളും തമ്മില്‍ വാക്കേറ്റം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നവകാശപ്പെട്ടെത്തിയ ഒരു കൂട്ടം ആളുകളാണ് കൊച്ചിയില്‍ ചുംബനദിനം അനുവദിക്കില്ലെന്നറിയിച്ചുകൊണ്ട് കിസ് ഓഫ് ലവ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചത്.

മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ചുംബന സമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ജനങ്ങള്‍ രണ്ട് വിഭാഗങ്ങളലായി തിരിഞ്ഞതോടൈയാണ് പ്രചരണ പരിപാടിയില്‍ പൊലീസിന് ഇടപെടേണ്ടി വന്നത്.

സദാചാര പൊലീസിനെ വെല്ലുവിളിച്ച് ഒരു സംഘം യുവതീ യുവാക്കള്‍ കൊച്ചി നഗരത്തില്‍ നവംബര്‍ 2 ആം തീയ്യതിയാണ് പരസ്യ ചുംബനത്തിന് വഴിയൊരുക്കുന്നത്. ന്യൂ മീഡിയ വഴി പ്രചരണം നല്‍കി പരമാവധി ആളുകളെ സംഘടിപ്പിക്കാനാണ് ഇവരുടെ നീക്കം.

കോഴിക്കോട് ഡൗണ്‍ ടൗണ്‍ റസ്‌റ്റോറന്റില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് കേരളത്തിലെമ്പാടും പരസ്യചുംബനത്തിനും ആലിംഗനത്തിനും വഴിയൊരുക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്.

[jwplayer mediaid=”138292″]

DONT MISS
Top