ജൈവരീതിയില്‍ കൃഷിയിറക്കി സിപിഐയുടെ മാതൃകാപ്രവര്‍ത്തനം

തൃശ്ശൂര്‍: സംഘടനാസമ്മേളനങ്ങള്‍ക്ക് ഭക്ഷണമൊരുക്കാന്‍ ജൈവരീതിയില്‍ കൃഷിയിറക്കി സിപിഐയുടെ മാതൃകാപ്രവര്‍ത്തനം. സിപിഐ തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തിനാവശ്യമായ ഭക്ഷണം തയ്യാറാക്കുന്നതിനുള്ള ഉല്‍പന്നങ്ങള്‍ സ്വയം കൃഷിചെയ്യുകയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍.

കൃഷി രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കുകയാണ് സിപിഐ. തൃശ്ശൂര്‍ ജില്ലാസമ്മേളനത്തിന് ആവശ്യമുള്ള വിഭവങ്ങളൊരുക്കാന്‍ ഉല്‍പന്നങ്ങള്‍ സ്വയം കൃഷിചെയ്യാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഇതിന്റെ ആദ്യപടിയായി മണലൂര്‍ മാമ്പുള്ളി തന്നാപ്പാടത്ത് സംസ്ഥാനസെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും നേതാക്കളും ചേര്‍ന്ന് വിത്തെറിഞ്ഞു.

പ്രവര്‍ത്തകര്‍ക്ക് അഗ്രോബാഗുകള്‍ വിതരണം ചെയ്ത് പച്ചക്കറി ഉല്‍പാദിപ്പിക്കുവാനും, കോള്‍ പടവുകളില്‍ മത്സ്യകൃഷി ചെയ്യുവാനും സിപിഐ തീരുമാനിച്ചിട്ടുണ്ട്. സമ്മേളനത്തിനാവശ്യമുള്ള ഉല്‍പാദനത്തിനപ്പുറം കൂട്ടുകൃഷിയിലേക്കും ജൈവകൃഷിയിലേക്കും ജനങ്ങളെ മടക്കിക്കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്ന് നേതാക്കള്‍ വ്യക്തമാക്കി.

[jwplayer mediaid=”138043″]

DONT MISS
Top