ലിറ്റില്‍ സൂപ്പര്‍മാനിലെ പാട്ടുകള്‍ പുറത്തിറക്കി

വിനയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലിറ്റില്‍ സൂപ്പര്‍മാന്റെ ഓഡിയോ റിലീസ് തിരുവനന്തപുരത്ത് നടന്‍ മധു നിര്‍വഹിച്ചു. കുട്ടികള്‍ക്ക് വേണ്ടി ഒരുക്കിയ ചിത്രത്തില്‍ ഡെന്നിയും ബേബി നയന്‍താരയും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാട്ടുകള്‍ കൂടാതെ ലിറ്റില്‍ സൂപ്പര്‍മാന്‍ എന്ന പേരില്‍ പുറത്തിറക്കിയ വീഡിയോ ഗെയിമിന്റെ റിലീസും ചടങ്ങില്‍ മന്ത്രി കെ ബാബു നിര്‍വ്വഹിച്ചു.

വിനയന്‍ സംവിധാനം ചെയ്യുന്ന നാല്‍പ്പതാമത്തെ ചിത്രമാണ് ലിറ്റില്‍ സൂപ്പര്‍മാന്‍. ത്രിഡിയിലെ പുതിയ പരീക്ഷണങ്ങളുമായാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ഹോളിവുഡില്‍ നിന്നുള്ള കലാകാരന്‍മാരാണ് ചിത്രത്തിന്റെ ഗ്രാഫിക്‌സ് ഒരുക്കിയിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കുട്ടികളെ ലക്ഷ്യമിട്ടാണ് ചിത്രം ഒരുക്കിയത്

മധു,പ്രവീണ,അന്‍സിബ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ആകാശ് ഫിലിംസിന് വേണ്ടി വിനയനും വി എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്‌

DONT MISS
Top