എബോള രോഗത്തിന് പ്രതിവിധി ?

എബോള വൈറസ് രോഗം തരണം ചെയ്ത രോഗികളുടെ രക്തത്തില്‍ നിന്ന് സിറം ഉത്പാദിപ്പിച്ച് രോഗത്തിനെതിരെ ഉപയോഗിക്കാന്‍ ലോകാരോഗ്യസംഘടന തയ്യാറെടുക്കുന്നു. 2015 ജനുവരിയോടെ രോഗത്തിനെതിരായ വാക്‌സിന്‍ നിര്‍മ്മിക്കാനാണ് പദ്ധതി.

എബോളക്കെതിരായ സിറംഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ലൈബീരിയയില്‍ ലഭ്യമാക്കാനുള്ള പദ്ധതിക്കാണ് ലോകാരോഗ്യസംഘടന തയ്യാറെടുക്കുന്നതെന്ന് ഹെല്‍ത്ത് സിസ്റ്റം ആന്റ് ഇന്നൊവേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഡോ മേരി പോള്‍ കെനി ജനീവയില്‍ പറഞ്ഞു.
രോഗമുക്തി നേടിയവരുടെ ശരീരത്തില്‍ ഉള്ള ആന്റിബോഡികള്‍ക്ക് എബോളയെ പ്രതിരോധിക്കാന്‍ സാധിക്കും. അതിനാല്‍ ഇവരുടെ രക്തം ശേഖരിച്ച് സിറം ചികിത്സയിലൂടെ ആന്റിബോഡികളെ നിലനിര്‍ത്തി ചുവന്നരക്താണുക്കളെ നീക്കം ചെയ്ത് രോഗത്തിനെതിരെ ഉപയോഗിക്കാന്‍ കഴിയുമെന്ന് മേരി പോള്‍ കെനി അറിയിച്ചു.

ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ 4500 ഓളം പേരുടെ ജീവനെടുത്ത എബോള രോഗത്തിനെതിരെ ലോകാരോഗ്യസംഘടന സ്വീകരിക്കുന്ന ഏറ്റവും ക്രിയാത്മകമായ ചുവടുവയ്പാണ് ഇത്.

DONT MISS
Top