ആവേശം പകര്‍ന്ന് പൊക്കാളിപ്പാടത്ത് കൊയ്ത്ത് ഉത്സവം

കൊച്ചിക്കാര്‍ക്ക് ആവേശം പകര്‍ന്ന് പൊക്കാളിപ്പാടത്ത് കൊയ്ത്ത് ഉത്സവം. വരാപ്പുഴ പിഴലയിലെ 17 ഏക്കറിലാണ് പൊക്കാളി കൊയ്ത്ത് നടന്നത്. കൊയ്ത്തുകാര്‍ക്ക് ആവേശം പകര്‍ന്ന് ഹൈബി ഈഡന്‍ എംഎല്‍എയും പാടത്തിറങ്ങി.

നൂറുമേനി വിളഞ്ഞിരുന്ന പൊക്കാളിപ്പാടങ്ങള്‍ അപ്രത്യക്ഷമായതോടെയാണ് ഗ്രീന്‍ലീവ്‌സ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ കൊച്ചിയിലെ തരിശുപാടങ്ങളില്‍ പൊക്കാളികൃഷി എന്ന ആശയം സജീവമായത്. എറണാകുളം രാജഗിരി കോളേജിലെ എംഎസ്ഡബ്ലൂ വിദ്യാര്‍ഥികളായിരുന്നു പ്രധാന കൊയ്ത്തുകാര്‍.

വിദ്യാര്‍ഥികളുടെ ഉത്സാഹം കണ്ടതോടെ കൊയ്ത്ത് ഉദ്ഘാടനം ചെയ്യാനെത്തിയ ഹൈബി ഈഡന്‍ എംഎല്‍എയും ആവേശത്തിലായി. പിന്നെ വള്ളത്തില്‍ മെല്ലെ പാടത്തേക്ക്. കൊയ്ത്ത് കാണാനെത്തിയ ലണ്ടന്‍ സ്വദേശികളായ യാനും, ഇവയും ഒട്ടും മടിച്ചില്ല. അവരും കൊയ്ത്തിനായി പാടത്ത് ഇറങ്ങി.

ഒരാഴ്ചക്കുള്ളില്‍ നെല്ല് മുഴുവന്‍ കൊയ്‌തെടുക്കാമെന്ന പ്രതീക്ഷയിലാണ് ഗ്രീന്‍ലീവ്‌സിന്റെ പ്രവര്‍ത്തകര്‍.

[jwplayer mediaid=”135298″]

DONT MISS
Top