സ്‌പൈഡര്‍മാന്റെ സൃഷ്ടാവ് ബോളിവുഡിലേക്ക്

ലോകമെമ്പാടുമുള്ള സിനിമ പ്രേമികളെ ആശ്ചര്യപ്പെടുത്തിയ സ്‌പൈഡര്‍മാന്‍ സീരീസിന്റെ സൃഷ്ടാവ് സ്റ്റാന്‍ ലീ ബോളിവുഡിന്റെ ഭാഗമാകുന്നു.ഇന്ത്യന്‍ കോമിക് സൂപ്പര്‍ ഹീറോ ചക്ര ദ ഇന്‍വിന്‍സിബിള്‍ ആണ് സ്്റ്റാന്‍ ലി ചലചിത്രമാക്കുന്നത്.

പുതിയ ചിത്രത്തിന്റെ ഒരുക്കങ്ങള്‍ക്ക് മുന്നോടിയായി ബോളിവുഡിലെ മുന്‍നിര താരങ്ങളുമായും സംവിധായകരുമായും ചര്‍ച്ച നടത്തിയതായി സ്റ്റാന്‍ ലി പറഞ്ഞു. ലീയുടെ നിര്‍മ്മാണ പങ്കാളിയായ ഗില്‍ ചാംപ്യന്‍, ഗ്രാഫിക് ഇന്ത്യയുടെ സിഇഒ ശരദ് ദേവരാജന്‍ തുടങ്ങി സിനിമാ നിര്‍മ്മാണ ,സാങ്കേതിക മേഖലയിലെ പ്രമുഖര്‍ പദ്ധതിയില്‍ പങ്കാളികളാകും.

മുംബൈക്കാരനായ രാജു എന്ന കൗമാരക്കാരന്‍ ശാസ്ത്രജ്ഞന്റെ സഹായത്തോടെ അജയ്യനാകുന്ന കഥയാണ് ചക്ര ദ ഇന്‍വിന്‍സിബിള്‍. അമാനുഷിക ശക്തിയുള്ള ശരീര കവചം ശാസ്ത്രജ്ഞനായ ഡോ. സിംഗ് നിര്‍മ്മിച്ച് നല്‍കുന്നതോടെ ആണ് രാജു ചക്രയായി മാറുന്നത്.

കഴിഞ്ഞവര്‍ഷം അനിമേഷന്‍ കോമഡി സീരിയല്‍ രൂപത്തില്‍ ചക്ര കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്ക് ചാനലില്‍ സംപ്രേഷണം ചെയ്തിരുന്നു. 2015 അവസാനത്തോടേയോ 2016ന്റെ ആരംഭത്തിലോ ചിത്രം തീയറ്ററുകളില്‍ എത്തും

DONT MISS
Top