കന്യകാത്വം സംരക്ഷിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് ധനസഹായം

ആഫ്രിക്കന്‍ രാജ്യമായ സ്വാസിലാന്റില്‍ കന്യകാത്വം സംരക്ഷിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് ധനസഹായം. ലോക ബാങ്കിന്റെ എച്ച് ഐ വി ഫണ്ട് ഉപയോഗിച്ച് 18 ഡോളര്‍ വീതം മാസം തോറും നല്‍കുന്നതാണ് പദ്ധതി. ലൈംഗികതയില്‍ നിന്നും പെണ്‍കുട്ടികളെ തടയാനാനും അതുവഴി എച്ച് ഐ വിയുടെ വ്യാപനം തടയുകയുമാണ് ലക്ഷ്യം. എന്നാല്‍ പതിനഞ്ച് ഭാര്യമാരുള്ള സ്വാസിലാന്റിന്റെ രാജാവിന് എയ്ഡസ് രോഗമില്ലാത്ത യുവതികളെ വിവാഹം കഴിക്കാനാണ് പദ്ധതിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ലോകത്തെ ഏറ്റവും അധികം ഭീതിയിലാഴ്ത്തുന്ന ഒന്നായി എയ്ഡ്‌സ് മാറിയിട്ട് പതിറ്റാണ്ടുകളായി. വിനാശകാരിയായ ഈ മാരക രോഗത്തിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലെന്നതാണ് മനുഷ്യന്റെ ഭീതി ഇരട്ടിയാക്കുന്നത്. 1920 ന്റെ തുടക്കത്തില്‍ കോംഗോയിലാണ് ആരംഭിച്ച രോഗം ലോകത്തുടനീളമായി 75 ദശലക്ഷം പേരില്‍ ഇപ്പോള്‍ നാശം വിതച്ചിരിക്കുകയാണെന്ന പഠന റിപ്പോര്‍ട്ട് പുറത്ത് വന്നത് കഴിഞ്ഞയിടക്കാണ്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെയും ബല്‍ജിയത്തിലെ ലൂവന്‍ സര്‍വകലാശാലയിലെയും ഗവേഷകരായിരുന്നു ഈ പഠന റിപ്പോര്‍ട്ടിന് പിന്നില്‍.

മറ്റൊരു ആഫ്രിക്കന്‍ രാജ്യമായ സ്വാസിലാന്റ് ഇന്ന് ലോകത്തിന് മുന്നില്‍ കുപ്രസിദ്ധിയാര്‍ജിച്ചിരിക്കുന്നത് അവിടുത്തെ എയ്ഡ്‌സ് രോഗികളുടെ എണ്ണം കൊണ്ടാണ്. രാജ്യത്തെ പകുതിയിലധികം സ്ത്രീകളും എയ്ഡ്‌സ് രോഗികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 15 വയസ് മുതല്‍ 19 വരെ പ്രായത്തിനിടയിലെ 26 ശതമാനം പെണ്‍കുട്ടികളും 25 വയസ് മുതല്‍ 29 വരെ പ്രായത്തിനിടയിലെ 56 ശതമാനം യുവതികളും എയ്ഡ്‌സ് ബാധിതരാണ്. ഇത്തരമൊരു സാഹചര്യത്തില്‍ എയ്ഡ്‌സിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് കന്യകാത്വം സംരക്ഷിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്നാണ് രാഷ്ട്രതലവന്റെ വിശദീകരണം. എന്നാല്‍ രാജ്യത്തിന്റെ പരമാധികാരിയായ എംസ്വാച്ചി മൂന്നാമന്‍ വീണ്ടും വിവാഹം കഴിക്കാനുള്ള ആഗ്രഹമാണ് പദ്ധതിക്ക് പിന്നിലെന്നാണ് രാജാവിന്റെ എതിരാളികളുടെ ആരോപണം. നിലവില്‍ പതിനഞ്ച് ഭാര്യമാരാണ് എംസ്വാച്ചി മൂന്നാമനുള്ളത്. എയ്ഡ്‌സ് ബാധിക്കാത്ത, കന്യകയായ യുവതിയെ വിവാഹം കഴിക്കാനുള്ള എംസ്വാച്ചി മൂന്നാമന്റെ തന്ത്രമാണിതെന്നാണ് എതിരാളികള്‍ തറപ്പിച്ച് പറയുന്നു. കന്യകാത്വം ഉറപ്പിക്കാന്‍ നാഷണല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് കൗണ്‍സിലിനെയാണ് രാജാവ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പണത്തിന് വേണ്ടി ലൈംഗിക വികാരം മൂടിവെക്കാന്‍ തയ്യാറല്ലാത്ത പെണ്‍കുട്ടികള്‍ വാഗ്ദാനം നിരസിച്ചതിയാണ് റിപ്പോര്‍ട്ടുകള്‍.

സെക്‌സിനായി വൃദ്ധന്‍മാരില്‍ നിന്നു പോലും കൂടുതല്‍ പണം ലഭിക്കുമെന്നിരിക്കെ രാജാവ് പ്രഖ്യാപിച്ചിരിക്കുന്ന 18 ഡോളര്‍ എന്നത് വളരെ കുറഞ്ഞ തുകയാണെന്നാണ് പെണ്‍കുട്ടികളുടെ പക്ഷം. സ്വാസിലാന്റിലെ പെണ്‍കുട്ടികളും രാജാവും നേരത്തെയും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും നടക്കുന്ന റീഡ് ഡാന്‍സില്‍ രാജാവിന് മുന്‍പില്‍ മേല്‍വസ്ത്രമില്ലാതെ യുവതികള്‍ നൃത്തം ചെയ്യുന്നത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും ഇടംപിടിച്ചിട്ടുണ്ട്. ഈ ചടങ്ങില്‍ നിന്നാണ് തനിക്കിഷ്ടപ്പെട്ട പെണ്‍കുട്ടിയെ രാജാവ് ഭാര്യയായി തെരഞ്ഞെടുക്കുന്നത്. നാല്‍പ്പത്താറു വയസുള്ള എംസ്വാച്ചി മൂന്നാമന്‍ കഴിഞ്ഞ മാസം പതിനഞ്ചാം ഭാര്യയായി 19കാരിയെ തെരഞ്ഞെടുത്തത് വലിയ വാര്‍ത്തയായിരുന്നു.

[jwplayer mediaid=”134382″]

DONT MISS
Top