വാഴകൃഷി ചെയ്യാനെന്ന പേരില്‍ നെല്‍വയല്‍ നികത്തുന്നു

തൃശ്ശൂര്‍: ചാലക്കുടി അന്നമനട പഞ്ചായത്തിലെ പൂവത്തുശ്ശേരി പാടശേഖരം മണ്ണിട്ട് നികത്തി കരഭൂമിയാക്കുന്നു. നെല്‍വയലില്‍ വാഴകൃഷി ചെയ്യാനെന്ന വ്യജേനയാണ് മണ്ണിട്ട് നികത്തുന്നത്. മൂന്ന് പൂവല്‍ നെല്‍കൃഷി ചെയ്യുന്ന പാടശേഖരത്തിലെ ഒന്നര ഏക്കറോളം ഭൂമി ഇതിനകം മണ്ണിട്ട് നികത്തി. ആറു ഏക്കര്‍ ഭൂമി ഇത്തരത്തില്‍ തരം മാറ്റാനാണ് സ്വകാര്യവ്യക്തിയുടെ നീക്കം.

വാഴ നടാനുള്ള ഹൈക്കോടതി അനുമതി നേടി ഭൂമിയുടെ ഘടനയില്‍ മാറ്റം വരുത്തുകയാണ് ഇവിടെ. മൂന്ന് പൂവല്‍ നെല്‍ കൃഷി ചെയ്തിരുന്ന പാടശേഖരത്തിന്റെ ഒരു ഭാഗം ഇതിനകം നികത്തി. ഇതിനെതിരെ പഞ്ചായത്ത്, വില്ലേജ്, കൃഷിവകുപ്പ് അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടും ഭൂമിയുടെ ഘടന മാറ്റാതെ കൃഷിചെയ്യാമെന്ന ഹൈക്കോടതി അനുമതിയുടെ മറവില്‍ സ്വകാര്യവ്യക്തി നിലം നികത്തല്‍ തുടരുകയാണ്. കൃഷിഭൂമി തരംമാറ്റുന്നത് തടഞ്ഞ പഞ്ചായത്ത് പ്രസിഡന്റിന്റെ പേരില് പോലീസ് കേസെടുക്കുകയും ചെയ്തു.

നികത്തിയ ഭൂമിയില്‍ അനുമതിയില്ലാതെ കിണര്‍ കുഴിക്കുകയും പമ്പ്‌സെറ്റ് സ്ഥാപിക്കുകയും ചെയ്തു. സ്ഥലം എംഎല്‍എ ആയ ടി.എന്‍ പ്രതാപന്‍ സ്ഥലം സന്ദര്‍ശിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. ചില രാഷ്ട്രീയ ഉന്നതരുടെ പിന്തുണയോടെയാണ് വയല്‍ നികത്തലെന്നാണ് കര്‍ഷകരുടെ ആരോപണം.

[jwplayer mediaid=”133978″]

DONT MISS
Top