രണ്ടാമത് ഇന്ത്യൻ – ജർമ്മൻ ജല ഉച്ചകോടിക്ക് തുടക്കമായി

രണ്ടാമത് ഇന്ത്യൻ – ജർമ്മൻ ജല ഉച്ചകോടിക്ക് കൊച്ചിയിൽ തുടക്കമായി. കൊച്ചി നഗരസഭയുടെ ആഭിമുഖ്യത്തിൽ എസ് സി എം എസ്സും ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷനും ബെർലിൻ ആസ്ഥാനമായ ജർമ്മൻ വാട്ടർ പാർട്ണർഷിപ്പും സംയുക്തമായാണ് ജല ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉച്ചകോടി ഉദ്ഘാടനം ചെയ്തു. ജലമേഖലകളിൽ നേരിടുന്ന വെല്ലുവിളികൾക്ക് ജർമ്മൻ സാങ്കേതിക വിദ്യയിലൂടെ പരിഹാരം എന്നതാണ് ഉച്ചകോടിയുടെ ലക്ഷ്യം. രാജ്യത്ത് തന്നെ ആദ്യമായി കൊച്ചി നഗരസഭയാണ് പ്രാദേശികമായി ഒരു ജലനയം രൂപീകരിക്കുന്നത്.

DONT MISS
Top