കൊച്ചിയിലെ സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ വിദ്യാര്‍ത്ഥിനികള്‍

കൊച്ചി നഗരത്തിലോടുന്ന സ്വകാര്യബസുകളിലെ ജീവനക്കാര്‍ക്കെതിരെ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥിനികളുടെ വ്യാപക പരാതി. കണ്‍സെഷന്‍ അനുവദിക്കാത്ത സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ പെണ്‍കുട്ടികളെ നടുറോഡില്‍ ഇറക്കിവിടുന്നത് നഗരത്തിലെ സ്ഥിരം സംഭവമാണ്. ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കില്ലെന്ന ഉറപ്പുള്ളതു കൊണ്ട് ശാരീരികമായ കൈയ്യേറ്റങ്ങള്‍ക്കും പെണ്‍കുട്ടികള്‍ വിധേയരാകേണ്ടി വരുന്നു.

മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനികള്‍ക്ക് എറണാകുളം ആലുവ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ് ജീവനക്കാരില്‍ നിന്നും ഉണ്ടായ അനുഭവം ഇതായിരുന്നു. പരാതി നല്‍കിയാല്‍ സംഭവിക്കുന്നതാകട്ടെ ബസ് ജീവനക്കാരെ ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ ഉപദേശിച്ച് പറഞ്ഞുവിടും. പല ബസുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് കണ്‌സഷന്‍ നിഷേധിക്കുന്നത് പതിവാണ്.

നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും മുന്നിലുള്ള ബസ് സ്റ്റോപ്പുകളില്‍ ഒട്ടുമിക്ക സ്വാര്യ ബസുകളും നിര്‍ത്താറില്ല. യാത്ര ചെയ്യണമെങ്കില്‍ ബസ് തടഞ്ഞു നിര്‍ത്തുക തന്നെ വേണം. വിദ്യാര്‍ഥിനികളുടെ സ്വകാര്യബസുകളിലെ ദുരിതയാത്ര ഉടനെങ്ങും അവസാനിക്കുമെന്ന് ആര്‍ക്കും പ്രതീക്ഷയില്ല. കാരണം ഇതൊക്കെ കണ്ടിട്ടും മുഖം തിരിച്ച് നില്‍ക്കുകയാണ് കൊച്ചി സിറ്റി പൊലീസ്.

[jwplayer mediaid=”132247″]

DONT MISS
Top