പ്രായം തളര്‍ത്താത്ത പോരാളി

പ്രായം തളര്‍ത്താത്ത പോരാളിയാണ് മേരീ കോം. ജീവിത പ്രാരാബ്ധങ്ങളോടും ഇല്ലായ്മകളോടും പൊരുതിയാണ് മേരീ കോം ബോക്‌സിങ്ങ് റിങ്ങിലെത്തുന്നത്. മണിപ്പൂരിലെ കുഗ്രാമത്തില്‍ നിന്നെത്തി വിജയം മാത്രം ശീലിച്ച മേരീ കോമിന്റ ജീവിതം രാജ്യത്തിനാകമാനം മാതൃകയാണ്.

1998ലെ ബാങ്കോക്ക് ഏഷ്യാഡില്‍ ഡിങ്കോ സിങെന്ന മണിപ്പൂരി യുവാവ് സ്വര്‍ണ്ണമണിയുമ്പോള്‍ മേരി കോം സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു. അത്‌ലറ്റിക്‌സ് മത്സരങ്ങളില്‍ സജീവമായിരുന്ന മേരി കോം എന്ന പെണ്‍കുട്ടിയുടെ ജീവിതത്തെ ബാങ്കോങ്കിലെ ബോക്‌സിങ് റിങ് വഴി തിരിച്ച് വിട്ടു. മണിപ്പൂരിലെ ചുരാചന്‍ഡ്പൂര്‍ ജില്ലയിലെ കാങ്‌തേയി നിവാസിയായ മേരി ജീവിതത്തേയും യാഥാര്‍ത്ഥ്യങ്ങളേയും വെല്ലുവിളിച്ച് റിങ്ങുകളിലേക്ക് നടന്നടത്തു.

By2CiZECcAAMqKdചിട്ടയായ പരിശീലനമോ പോഷകാഹരങ്ങളോ ലഭിക്കാതിരുന്ന മേരി അതിനെയെല്ലാം വെല്ലുവിളിയോടെ നേരിട്ടു.ഒപ്പം തന്റെ ഉയരക്കുറവിനെ നിശ്ചയ ദാര്‍ഢ്യത്തോടെ മറികടന്നപ്പോള്‍ റിങ്ങുകളില്‍ ഈ മണിപ്പൂരി വിജയത്തിന്റെ പഞ്ചുകള്‍ നിറച്ചു.

മൃദഭാഷിയായ മണിപ്പൂര്‍ സ്വദേശി അഞ്ച് തവണയാണ് 46 കിലോ വിഭാഗത്തില്‍ ലോകചാമ്പ്യനായത്. ഇന്റര്‍ നാഷണല്‍ ബോക്‌സിങ് അസോസിയേഷന്‍ മത്സരയിനം 48 കിലോയാക്കിയതോടെ പുതിയ വിഭാഗത്തില്‍ കരുത്തോടെ മത്സരിച്ച മേരികോം കോമണ്‍വെല്‍ത്ത് ഗെയിംസിലും കഴിഞ്ഞ ഏഷ്യാഡിലുമൊക്കെ മെഡല്‍ നേടി ഇന്ത്യയുടെ പതാകവാഹിയായി. രണ്ടു കുട്ടികളുടെ അമ്മയായിരിക്കെയാണ് ലണ്ടന്‍ ഒളിംപിക്‌സില്‍ മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായത്. ഇതോടെ ഈ വനിത ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ കരുത്തുറ്റ പ്രതീകമായി രാജ്യമെങ്ങും അറിയപ്പെട്ടു. മൂന്നാമത്തെ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട് ഇടക്കാലത്ത് റിങ്ങില്‍ നിന്ന് വിട്ട് നിന്ന മേരികോം ഏഷ്യാഡില്‍ സ്വര്‍ണ്ണം നേടി ഒരിക്കല്‍ കൂടി അതിശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.

[jwplayer mediaid=”132117″]

DONT MISS
Top