ഇടി ജീവിതം വെള്ളിത്തിരയില്‍

ഒമങ് കുമാര്‍ സംവിധാനം ചെയ്ത സിനിമയാണ് മേരീ കോം. പേരു സൂചിപ്പിക്കുന്നതുപോലെ ഈ സിനിമ മേരി കോമിന്റെ ജീവിതകഥയാണ്. ആ അര്‍ത്ഥത്തില്‍ ഒരു ബയോപിക്, ജീവചരിത്രസിനിമയാണിത്. രണ്ടു മണിക്കൂറില്‍പരം ദൈര്‍ഘ്യമുള്ള സിനിമ മേരീക്കോമിന്റെ ഇടിജീവിതത്തെ, അതിനപ്പുറത്തെ വൈകാരികതരംഗദൈര്‍ഘ്യങ്ങളോടുകൂടി ഭേദപ്പെട്ട രീതിയില്‍ അടയാളപ്പെടുത്തിയിരിക്കുന്നു എന്നു ലളിതമായി പറയാം.

പ്രിയങ്കാ ചോപ്രയാണ് മേരീക്കോമിനെ അവതരിപ്പിക്കുന്നത്. അതിനായി ആ നടി ഏറെ പ്രയത്‌നമെല്ലാം ചെയ്തിട്ടുണ്ടെന്നത് വ്യക്തമാണ്. പ്രിയങ്കയുടെ ഊഷ്മളമായ അഭിനയം തന്നെയാണ് പടത്തിന്റെ ഹൈലൈറ്റ്. രസമെന്തെന്നു വച്ചാല്‍ മേരീ കോം തന്നെ ജീവനോടെ ഉള്ളപ്പോള്‍ അവരെക്കൊണ്ടുതന്നെ അഭിനയിപ്പിച്ച് ഒരു ഡോക്യുമെന്ററി എടുത്താല്‍പ്പോരായിരുന്നോ എന്ന ചോദ്യം ഉയരും ഈ സിനിമ കാണുമ്പോല്‍ എന്നതാണ്.

മണിപ്പൂരിലെ ഒരു കര്‍ഷകന്റെ മകള്‍ അഞ്ചുവട്ടം ലോക അമച്വര്‍ ബോക്‌സിംഗ് ചാംപ്യനും 2012ലെ ഒളിംപിക്‌സില് ഇന്ത്യാ മഹാരാജ്യത്തിനായി വെങ്കല മെഡല്‍ നേടുകയും ചെയ്തതിനു പിന്നിലെ അദ്ധ്വാനത്തിന്റെയും സഹനത്തിന്റെയും കഥ കൂടിയാണ് മേരി കോം പറയുന്നത്. അത് വിശ്വസനീയമായ രീതിയില്‍ പറഞ്ഞുഫലിപ്പിക്കാന്‍ സംവിധായകനു പറ്റിയിട്ടുണ്ടെന്നുതന്നെ പറയാം.

ദീപിക പദുക്കോണിന്റെ താരമൂല്യം ഉപയോഗപ്പെടുത്തിമാത്രം നിലകൊള്ളുന്ന സിനിമയാണ് ഫൈന്ഡിംഗ് ഫാനി. ഫാനിയെ കണ്ടെത്താന് ഒരു സംഘം നടത്തുന്ന നര്മഭാസുരവും വികാരവിവശവും കൗതുകകരവുമായ ഒരു ലഘുയാത്രയാണ് സിനിമായുടെ പ്രമേയപരിസരം. ദീപികയ്ക്കു പുറമേ, ഡിംപിള് കപാഡിയ, പങ്കജ് കപൂര്, നസീറുദ്ദീന് ഷാ, അര്ജുന് കപൂര് എന്നിവരാണ് അഭിനയിക്കുന്നത്. പടത്തിന് രണ്ടുമണിക്കൂറില്‍ത്താഴെ മാത്രം ദൈര്‍ഘ്യം. ജനത്തിന്റെ ക്ഷമ പരീക്ഷിക്കുവാന്‍ അണിയറക്കാര്‍ തയ്യാറല്ലെന്നു വ്യക്തം.

[jwplayer mediaid=”131323″]

DONT MISS
Top