ബംഗളുരു സ്ഫോടനക്കേസിലെ പ്രതി പിടിയില്‍

ബംഗലൂരു സ്‌ഫോടന കേസില്‍ കണ്ണൂര്‍ നമ്രം സ്വദേശി റെയ്‌സലിനെ അറസ്റ്റ്‌ചെയ്തു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് ആഭ്യന്തര സുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കര്‍ണാടകയിലെ അഞ്ച് പൊലീസ് സ്റ്റേഷനുകളിലും കേരളത്തിലെ നാല് പൊലീസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. ഇയാള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് പുറപ്പെടുവിച്ചിരുന്നു. കുറുപ്പുംപടി സ്‌ഫോടക വസ്തു മോഷണ കേസിലും ഇയാള്‍ പ്രതിയാണ്.

DONT MISS
Top