ഹാപ്പി ബര്‍ത്ത്‌ഡേ രണ്‍ബിര്‍

ബോളിവുഡ് നടന്‍ രണ്‍ബിര്‍ കപൂറിന് ഇന്ന് പിറന്നാള്‍. തന്റെ 32 ആമത്തെ ജന്‍മദിനം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് രണ്‍ബിര്‍. പ്രശസ്ത ബോളിവുഡ് താരങ്ങളായ റിഷി കപൂറിന്റെയും നീതു സിംഗിന്റെയും മകനായ രണ്‍ബിര്‍ മാതാപിതാക്കളുടെയും സിനിമാ ലോകത്തിന്റെയും ചോക്ലേറ്റ് ബോയ് ആണ്.

2007-ല്‍ പ്രശസ്ത സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയുടെ സാവരിയയില്‍ അഭിനയിച്ചാണ് രണ്‍ബിറിന്റെ വെള്ളിത്തിരയിലെ രംഗപ്രവേശം.നിരവധി ഹിറ്റ് ചിത്രങ്ങളിലഭിനയിച്ച രണ്‍ബിറിന്റെ റോക്ക് സ്റ്റാറിലെയും വേക്ക് അപ് സിഡിലെയും അഭിനയം പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി.രണ്‍ബിറും ദീപികാ പദുക്കോണും ഒന്നിച്ചഭിനയിച്ച യേ ജവാനി ഹേ ദിവാനി ബോളിവുഡിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയ സിനിമയായി.

നടി കത്രീനാ കൈഫും രണ്‍ബിറും തമ്മിലുള്ള ബന്ധം മാധ്യമങ്ങളുടെ സജീവ വാര്‍ത്തയായിട്ട് അധികകാലമായിട്ടില്ല. ഇരുവരുടേയും വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് ലോകവും ആരാധകരും.

[jwplayer mediaid=”131287″]

DONT MISS
Top