ചെന്നൈ റെയില്‍വേ സ്റ്റേഷന്‍ സ്മാര്‍ട്ട് ആകുന്നു

രാജ്യത്ത് ആദ്യമായി ഒരു റെയില്‍വേ സ്റ്റേഷനില്‍ വൈഫൈ കണക്ടിവിറ്റി സംവിധാനം എത്തുന്നു. ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനാണ് ഇന്നു മുതല്‍ വൈഫൈ ആകുന്നത്.പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്ര റെയില്‍വേ മന്ത്രി ഡി വി സദാനന്ദഗൗഡ നിര്‍വ്വഹിക്കും.

60 ലക്ഷം രൂപ പദ്ധതി ചെലവിലാണ് വൈ ഫൈ സംവിധാനം നടപ്പാക്കിയിരിക്കുന്നത്.ആദ്യത്തെ 30 മിനുട്ട് നേരം ഇന്റര്‍നെറ്റ് സേവനം സൗജന്യമായിരിക്കും.പിന്നീട് കൂടുതല്‍ സമയം ആവശ്യമെങ്കില്‍ ഓണ്‍ലൈനായി പണമടച്ച് സൗകര്യം ഉപയോഗിക്കാം.ഒറ്റത്തവണ പാസ്‌വേഡ് സംവിധാനത്തിലാണ് വൈഫൈ പ്രവര്‍ത്തിക്കുന്നത്.

DONT MISS
Top