ഹജ്ജ് കര്‍മ്മത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ഒക്ടോബര്‍ മൂന്നിന് നടക്കും.ഒക്ടോബര്‍ നാലിനായിരിക്കും ഗള്‍ഫ് നാടുകളില്‍ ബലി പെരുന്നാള്‍

വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.ഒക്ടോബര്‍ ഒന്നിന് തീര്‍ത്ഥാടകര്‍ മക്കയില്‍ നിന്ന് മദീനയിലേക്ക് നീങ്ങി തുടങ്ങും.മക്കയില്‍ നിന്ന് പന്ത്രണ്ട് കിലോമീറ്റര്‍ അകലെയാണ് മദീന. ഒക്ടോബര്‍ രണ്ടിന് ഹാജിമാര്‍ മിനായില്‍ തങ്ങും.ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ഒക്ടോബര്‍ മൂന്നിന് നടക്കും. വിവിധ ദേശങ്ങളില്‍ നിന്നെത്തിയ ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ അറഫയിലെ പുണ്യ ഭൂമിയില്‍ ഒരേ മനസോടെ പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ ഉരുവിടും.

ഒക്ടോബര്‍ നാലിന് ഗള്‍ഫ് നാടുകള്‍ ബലി പെരുന്നാള്‍ ആഘോഷിക്കും. ഇരുപത് ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ഈ വര്‍ഷത്തെ ഹജജ് കര്‍മ്മം നിര്‍വ്വിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനു അനുമതി ലഭിച്ച ഭൂരിഭാഗം തീര്‍ത്ഥാടകരും ഇതിനോടകം പുണ്യ ഭൂമിയില്‍ എത്തി കഴിഞ്ഞു.

DONT MISS
Top