ചാംപ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റ്:മത്സരക്രമം പ്രഖ്യാപിച്ചു

ഭുവനേശ്വറില്‍ നടക്കുന്ന ചാംപ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റിനുള്ള മത്സരക്രമം അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ പ്രഖ്യാപിച്ചു. ഹോളണ്ടും ജര്‍മ്മനിയും ഉള്‍പ്പെടുന്ന മരണ ഗ്രൂപ്പിലാണ് ഇന്ത്യയുടെ സ്ഥാനം. ഡിസംബര്‍ ആറിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഡിസംബര്‍ 14ന് നടക്കും.

എട്ടു ടീമുകളെ പൂള്‍ എ , പൂള്‍ ബി എന്നിങ്ങനെ രണ്ടായി തിരിച്ചാണ് ചാംപ്യന്‍സ് ട്രോഫി ഹോക്കി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ശക്തമായ പോരാട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. മരണ പൂള്‍ എന്ന് വിശേഷിപ്പിക്കാവുന്ന പൂള്‍ ബിയിലാണ് ഇന്ത്യയുടെ സ്ഥാനം. ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാക്കളായ ജര്‍മ്മനി, ലോകകപ്പിലെ രണ്ടാം റണ്ണറപ്പുകളായ നെതര്‍ലന്റ്‌സ് മൂന്നാം സ്ഥാനക്കാരായ അര്‍ജന്റീന എന്നിവരാണ് പൂളില്‍ ഇന്ത്യക്ക് ഒപ്പമുള്ളത്. നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ ഉള്ള പൂള്‍ ഏയില്‍ ഇംഗ്ലണ്ടും പാകിസ്ഥാനും ബെല്‍ജിയവുമാണ് മറ്റ് ടീമുകള്‍. ഡിസംബര്‍ ആറിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഡിസംബര്‍ 14-ന് നടക്കും.

DONT MISS
Top