ആന്‍ഡ്രോയ്ഡ് വണ്‍ പുറത്തിറങ്ങി

മുംബൈ: ഗൂഗിളിന്റെ ബജറ്റ് സ്മാര്‍ട്ട് ഫോണ്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയ്ഡ് വണ്‍ അവതരിപ്പിച്ചു. കാര്‍ബണ്‍, മൈക്രോമാക്‌സ്, സ്‌പൈസ് എന്നീ കമ്പനികളാണ് ആന്‍ഡ്രോയ്ഡ് വണ്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണുകള്‍ രംഗത്തിറക്കുന്നത്.

മൈക്രോമാക്‌സ് ആമസോണിലും കാര്‍ബണ്‍ സ്‌നാപ്ഡീലിലും സ്‌പെസ് ഫ്‌ലിപ്കാര്‍ട്ടിലുമാണ് ലഭ്യമാവുക. സാംസങ്ങിന് കടുത്ത വെല്ലുവിളിയാണ് ഗൂഗിളിന്റെ ഈ നീക്കം. സ്‌പൈസ് പുറത്തിറക്കുന്ന ആന്‍ഡ്രോയ്ഡ് വണ്‍ ഫോണായ ‘ആന്‍ഡ്രോയ്ഡ് വണ്‍ ഡ്രീം യുഎന്‍ഒ ( എംആ-48)ന്റെ വിശദവിവരങ്ങള്‍ ഫഌപ്കാര്‍ട്ടില്‍ ഇപ്പോള്‍ തന്നെ ലഭ്യമാണ്.

6,999 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ ആന്‍ഡ്രോയ്ഡ് 4.4.4 കിറ്റ്കാറ്റ് പ്ലാറ്റ്‌ഫോമിലാണ് പ്രവര്‍ത്തിക്കുന്നത്. ഇരട്ട സിം ഉപയോഗിക്കാവുന്ന ഫോണിന് 4.5 ഇഞ്ച് 480*854 പിക്‌സല്‍ ഐപിഎസ് ഡിസ്‌പ്ലെയാണ്. 1.3ക്വാഡ് കോര്‍ മീഡിയാടെക്ക് പ്രൊസസറും 1 ജിബി റാമും ഫോണിന് കരുത്ത് പകരും. 4 ജിബി ഇന്റേര്‍ണല്‍ മെമ്മറിയും ഉണ്ട്. 32 ജിബി മെമ്മറി കാര്‍ഡ് ഉപയോഗിച്ച് ഉയര്‍ത്താന്‍ കഴിയും. എല്‍ഇഡി ഫ്‌ലാഷോടുകൂടുയ 5 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും രണ്ട് മെഗാപിക്‌സല്‍ മുന്‍ക്യാമറയും ഉള്ള ഫോണില്‍ വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്, ജിപിആര്‍എസ്, ത്രീജി സൗകര്യവും ഉണ്ട്. 1700എംഎഎച്ചിന്റെതാണ് ബാറ്ററി.

DONT MISS
Top