49 ലക്ഷം ജി മെയില്‍ അക്കൗണ്ടുകളില്‍ കൊള്ള

മോസ്‌കോ: ഗൂഗുളിന്റെ മെയില്‍ സംവിധാനമായ ജിമെയിലിന്റെ 49 ലക്ഷം അക്കൗണ്ടുകളുടെ യുസര്‍നെയിമും പാസ് വേഡും റഷ്യയിലെ ഹാക്കര്‍മാര്‍ ചോര്‍ത്തി. ഇന്റര്‍നെറ്റ് ലോകത്ത് പരിഭ്രാന്തി പടര്‍ത്തി ചോര്‍ത്തിയ പാസ് വേഡുകള്‍ ഹാക്കര്‍മാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

ജിമെയിലിന്റെ ലോകമെങ്ങുമുള്ള 49, 30,000 അംഗത്വപേരുകളും രഹസ്യ പാസ്‌വേഡുകളുമാണ് റഷ്യന്‍ ഇന്റര്‍നെറ്റ് നുഴഞ്ഞുകയറ്റക്കാര്‍ ചോര്‍ത്തിയത്. നുഴഞ്ഞുകയറ്റം സ്ഥിരീകരിച്ച ഗൂഗിള്‍ പക്ഷേ, സംഭവം കൊണ്ട് അപകടമില്ലെന്ന് ഉപയോക്താക്കളെ അറിയിച്ചു.
ഓരോ അക്കൗണ്ടും നിലവിലുള്ള സ്ഥലങ്ങളില്‍ നിന്ന് അല്ലാതെ ലോഗിന്‍ ചെയ്യുന്നത് തടഞ്ഞിട്ടുണ്ട് എന്നാണ് ഗൂഗിളിന്റെ അവകാശ വാദം. അതേസമയം ചോര്‍ത്തിയ അക്കൗണ്ടുകളില്‍ അറുപതു ശതമാനവും ഇപ്പോള്‍ ഉപയോഗത്തില്‍ ഉള്ളതാണെന്ന് നുഴഞ്ഞുകയറ്റക്കാര്‍ അവകാശപ്പെടുന്നു.
കമ്പനികളുടെയും വ്യക്തികളുടേയും ഔദ്യോഗികവും വ്യക്തിപരവുമായ മെയില്‍ അക്കൗണ്ടുകളെല്ലാം ചോര്‍ത്തിയവയില്‍ ഉള്‍പ്പെടുന്നുണ്ട്. ഇത് ആദ്യമായാണ് ഇത്ര വിപുലമായി മെയില്‍ അക്കൗണ്ടുകള്‍ ചോര്‍ത്തുന്നത്. ജിമെയില്‍ അക്കൗണ്ട് ഉപയോഗിച്ച് മറ്റ് സൈറ്റുകളില്‍ ലോഗിന്‍ ചെയ്യുന്നവരെയാണ് നുഴഞ്ഞുകയറ്റക്കാര്‍ കീഴടക്കിയത്. ജിമെയില്‍ സൈറ്റുവഴിയല്ല മറ്റു സൈറ്റുകളില്‍ കടന്നുകയറിയാണ് അക്കൗണ്ട് മോഷ്ടിച്ചത് എന്നും ഗൂഗിള്‍ സ്ഥിരീകരിച്ചു.

DONT MISS
Top