കാര്‍ഡില്ലാതെ എടിഎമ്മില്‍ നിന്നു പണം

മുംബൈ: ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഇല്ലാതെ പണം പിന്‍വലിക്കാവുന്ന സൗകര്യം ഐസിഐസിഐ ബാങ്ക് എടിഎമ്മുകളില്‍ ഏര്‍പ്പെടുത്തുന്നു. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കു പോലും മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കില്‍ പണം പിന്‍വലിക്കാവുന്നതാണ് പുതിയ സംവിധാനം

എടിഎം കാര്‍ഡോ ബാങ്ക് അക്കൗണ്ടോ പോലും ഇല്ലാതെ പണം പിന്‍വലിക്കാവുന്ന സംവിധാനമാണ് ഐസിഐസിഐ ബാങ്ക് എടിഎമ്മുകളില്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്. പണം പിന്‍വലിക്കാന്‍ എത്തുന്നയാള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കില്‍ പണം ലഭിക്കും എന്നതാണ് പ്രത്യേകത.
ബാങ്കില്‍ അക്കൗണ്ട് ഉള്ള ഒരാള്‍ക്ക് സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കാന്‍ ഉദ്ദേശിക്കുന്നയാള്‍ക്ക് ഇങ്ങനെ കൈമാറാം. പണം കൊടുക്കുന്നയാള്‍ വാങ്ങുന്നയാളുടെ വിലാസവും ഫോണ്‍ നമ്പരും സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യണം. പണം ഈ ട്രാന്‍സ്ഫര്‍ ചെയ്താല്‍ ലഭിക്കുന്നയാള്‍ക്ക് ആറക്ക കോഡ് ഫോണില്‍ ലഭിക്കും.
അയയ്ക്കുന്നയാള്‍ക്കും മറ്റൊരു കോഡ് നമ്പര്‍ ലഭിക്കും. ഈ കോഡുമായി ഐസിഐസിഐ ബാങ്കിന്റെ ഏത് എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാം. പണം ട്രാന്‍സ്ഫര്‍ ചെയ്ത് 48 മണിക്കൂറിനുള്ളില്‍ എവിടെ നിന്നും പിന്‍വലിക്കാന്‍ കഴിയും എന്നതാണ് നേട്ടം.

DONT MISS
Top