സ്റ്റീഫന്‍ ഹോക്കിംഗ്‌സിന്റെ ജീവിത കഥ പറയുന്ന ദ തീയറി ഓഫ് എവരിതിംഗ്

പ്രമുഖ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ്‌സിന്റെ ജീവിത കഥ പറയുന്ന ദ തീയറി ഓഫ് എവരിതിംഗിന്റെ ആദ്യ പ്രദര്‍ശനം ടൊറന്റോ ചലചിത്രമേളയില്‍ നടന്നു.ലോകം കണ്ട വലിയ പ്രതിഭാശാലിയുടെ ജീവിതകഥ ആവേശത്തോടെയാണ് ചലച്ചിത്രപ്രേമികള്‍ സ്വീകരിച്ചത്.

പ്രപഞ്ചോല്‍പ്പത്തിയെ കുറിച്ചും പ്രപഞ്ച രഹസ്യങ്ങളെ കുറിച്ചും പുതിയ സിദ്ധാന്തങ്ങള്‍ രൂപപ്പെടുത്തിയ സ്റ്റീഫന്‍ ഹോക്കിംഗസിന്റെ ജീവിത കഥയായ ട്രാവലിംഗ് ടു ഇന്‍ഫിനിറ്റിയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.സ്റ്റീഫന്‍ ഹോക്കിംഗ്‌സിന്റെ കൗമാരം മുതലാണ് ചിത്രം കഥ പറയുന്നത്.കൗമാരകാലത്തെ പ്രണയവും തുടര്‍ന്ന് രോഗത്തിലേക്കുള്ള വീഴ്ച്ചയും ശക്തമായ ഉയര്‍ത്തെഴുന്നേല്‍പ്പും മികച്ച രീതിയില്‍ ചിത്രത്തിലൂടെ പ്രേക്ഷനില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നാണ് പ്രദര്‍ശന ശേഷം പ്രമുഖര്‍ വിലയിരുത്തിയത്.

എഡി റെഡ്‌മെയ്‌നാണ് സ്റ്റീഫന്‍ ഹോക്കിംഗ്‌സായി വേഷമിട്ടിരിക്കുന്നത്.ജെയിംസ് മാര്‍ഷാണ് സംവിധാനം. ജനുവരി രണ്ടിനാണ് ലോകമെമ്പാടുമായി ദ തീയറി ഓഫ് എവരിതിംഗ് പ്രദര്‍ശനം ആരംഭിക്കുക.

[jwplayer mediaid=”127571″]

DONT MISS
Top