അമ്പരപ്പിക്കുന്ന വേഗത്തില്‍ നിഫ്റ്റിയുടെ പുതിയ ഉയരം

മുംബൈ: നാഷനല്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് സൂചികയായ നിഫ്റ്റി ഇന്ന് എത്തിയത് ആറുമാസം മുന്‍പ് വരെ തീര്‍ത്തും അപ്രാപ്യമാണ് എന്നു കരുതിയ കടമ്പയാണ്. ഈ സാമ്പത്തിക വര്‍ഷം മാത്രം 1300 പോയിന്റിന്റെ നേട്ടമാണ് നിഫ്റ്റിക്ക് ഉണ്ടായത്.

ഏപ്രില്‍ ഒന്നിന് 6,721 എന്ന നിലയിലായിരുന്നു നിഫ്റ്റി. ഇന്ന് സെപ്റ്റംബര്‍ ഒന്നിന് 8,000 പിന്നിട്ടു. 21 ശതമാനത്തിന്റെ വളര്‍ച്ചയാണ് സൂചികയില്‍ ഉണ്ടായത്. ദിവസവും ശരാശരി 8,500 കോടി രൂപയാണ് നിഫ്റ്റിയില്‍ ഉള്‍പ്പെടുത്തിയ ഓഹരികളില്‍ എത്തിക്കൊണ്ടിരുന്നത്. 25.97 ലക്ഷം കോടി രൂപയാണ് നിഫ്റ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഓഹരികളുടെ വിപണി ആസ്തി.
കല്‍ക്കരിപ്പാട കേസില്‍ സുപ്രീം കോടതി ഇന്ന് തീരുമാനം എടുക്കാന്‍ ഇരിക്കെ കല്‍ക്കരിയുമായി ബന്ധപ്പെട്ട ഓഹരികളിലാണ് കൂടുതല്‍ നിക്ഷേപം എന്നതാണ് വിപണി നിരീക്ഷകരെ അമ്പരപ്പിച്ചത്. ബിര്‍ള ഗ്രൂപ്പിന്റെ ഖനന കമ്പനിയായ ഹിന്‍ഡാല്‍കോ, എന്‍ടിപിസി, കോള്‍ ഇന്ത്യ ഇവയ്ക്ക് എല്ലാം ഇന്ന് മൂല്യം ഉയര്‍ന്നു.

DONT MISS
Top