ഇടുക്കിയില്‍ ആത്മഹത്യാ നിരക്ക് കൂടുന്നു

തൊടുപുഴ: ഇടുക്കിയില്‍ ആത്മഹത്യാ നിരക്ക് കൂടുന്നതായി പഠന റിപ്പോര്‍ട്ട്. ആത്മഹത്യയുടെ പ്രധാന കാരണം മദ്യപാനം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വോളന്ററി ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ ആന്റ് റൂറല്‍ ഡവലപ്പ്‌മെന്റ് (വൊസാര്‍ഡ്) എന്ന സംഘടനയുടെ സഹായത്തോടെയാണ് ബിഎസ്ഡബ്യൂ വിദ്യാര്‍ത്ഥികള്‍ പഠനം നടത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ജില്ലയില്‍ 2083 പേര്‍ ആത്മഹത്യ ചെയ്തതായാണ് കണക്കുകള്‍. മദ്യപാനമാണ് ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രധാനകാരണം.

63 ശതമാനം പേരും മദ്യപാനം മൂലമോ ആല്ലെങ്കില്‍ മദ്യപാനവുമായി ബന്ധപ്പെട്ട കുടുംബ പ്രശ്‌നങ്ങളുടെ പേരിലോ ആണ് ആത്മഹത്യ ചെയ്തിട്ടുളളത്. ആത്മഹത്യാ ശ്രമം ഇരട്ടിയാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാരുടെ ഇടയിലാണ് ആത്മഹത്യാ പ്രവണത ഏറിവരുന്നത്.

ഏററവും കൂടുതല്‍ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത് ശാന്തന്‍പാറ സ്റ്റേഷനില്‍, 80 എണ്ണം.
കട്ടപ്പനയില്‍ 60, രാജാക്കാട് 45, അടിമാലി 44 എന്നിങ്ങനെയാണ് കണക്കുകള്‍. അതിര്‍ത്തി ഗ്രാമങ്ങളിലേയും ആദിവാസി ഊരുകളിലേയയും ആത്മഹത്യകള്‍ പലതും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. പലതും സ്വാഭാവിക മരണങ്ങളാക്കി ചീത്രികരിക്കുന്നുമുണ്ട്.

[jwplayer mediaid=”125551″]

DONT MISS
Top