മക്കളുടെ സാന്നിധ്യത്തില്‍ ആഞ്ജലീനയും ബ്രാഡ്പിറ്റും വിവാഹിതരായി

ഒടുവില്‍ ഹോളിവുഡിലെ താരജോഡികളായ ആഞ്ജലീന ജൂലിയും ബ്രാഡ്പിറ്റും വിവാഹിതരായി. ദത്തെടുത്ത മൂന്ന് കുട്ടികളടക്കം ആറ് മക്കളാണ് ഇരുവര്‍ക്കും ഉള്ളത്. ഇവരുടെ സാന്നിധ്യത്തില്‍ ഫ്രാന്‍സിലെ ഒരു പള്ളിയില്‍ വെച്ചായിരുന്നു വിവാഹം.

ഒരുമിച്ചാണ് കഴിയുന്നതെങ്കിലും ഔദ്യോഗികമായി ഇരുവരും വിവാഹം കഴിച്ചിരുന്നില്ല. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം ക്ഷണിച്ച ചടങ്ങിലാണ് ഇവരുവരും വിവാഹിതരായത്.

ബ്രാഡ് പിറ്റിന്റെ രണ്ടാം വിവാഹമാണിത്. നടി ജെന്നിഫര്‍ അനിറ്റ്‌സണെയാണ് ആദ്യം വിവാഹം കഴിച്ചത്. ആഞ്ജലീനയുടെ മൂന്നാം വിവാഹമാണിത്. നടന്മാരായ ബില്ലി ബോബ് തോര്‍ട്ടണ്‍, ജോന്നി ലീ മില്ലെര്‍ എന്നിവരായിരുന്നു അവരുടെ മുന്‍ ഭര്‍ത്താക്കന്മാര്‍.

DONT MISS
Top