ബിയറും വൈനും നിരോധിക്കുന്നത് ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകും

തിരുവനന്തപുരം: ടൂറിസം മേഖലയില്‍ ബിയറും വൈനും നിരോധിച്ചാല്‍ അത് സംസ്ഥാനത്തിന് വന്‍ തിരിച്ചടിയാകുമെന്ന് ടൂറിസം മേഖലയിലെ സംഘടനകള്‍. നിരോധനം വന്നാല്‍ കേരളം ടൂറിസത്തില്‍ അവസാനത്തെ ഡസ്റ്റിനേഷനായി മാറുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് കേരളാ ടൂറിസം ഇന്‍ഡസ്ട്രി പ്രസിഡന്റ് ഇഎം നജീബ് വ്യക്തമാക്കി.

ടൂറിസം മേഖലയിലെ വിവിധ സംഘടനകള്‍ സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 30 വര്‍ഷമായി കേരളം നേടിയ എല്ലാ നേട്ടങ്ങളേയും ഇത് ബാധിക്കും. ടൂറിസം മേഖലയെ മാത്രമല്ല മറ്റെല്ലാ മേഖലകളേയും ഇത് തകര്‍ക്കുമെന്ന് അവര്‍ അറിയിച്ചു.

സംസ്ഥാനത്ത് നടക്കുന്ന അന്താരാഷ്ട്രസമ്മേളനങ്ങളേയും ഇത് ബാധിക്കും ഈ വിഷയങ്ങള്‍ ഉന്നയിച്ച് സര്‍ക്കറിനെ കാണുമെന്നും സംഘടനാ പ്രതിനിധികള്‍ വ്യക്തമാക്കി.

[jwplayer mediaid=”124952″]

DONT MISS
Top