അഞ്ചുവര്‍ഷം കൊണ്ട് എല്ലാവര്‍ക്കും സ്മാര്‍ട്ട് ഫോണ്‍

ദില്ലി: 2019 ന് മുന്‍പ് എല്ലാ ഇന്ത്യക്കാര്‍ക്കും സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. സര്‍ക്കാര്‍ സേവനങ്ങളും ബാങ്കിങ് സേവനങ്ങളും ഓരോരുത്തര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നടപടി.

ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് നിര്‍മിക്കുന്ന സ്മാര്‍ട് ഫോണുകള്‍ തന്നെ ഓരോ പൗര•ാരുടേയും കൈകളില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ഇതിനായി രാജ്യത്ത് നിലവില്‍ വരുന്ന ഏഴ് ഇലക്‌ട്രോണിക് ക്‌ളസ്റ്ററുകളില്‍ അടുത്തവര്‍ഷം നിര്‍മാണം ആദ്യം ആരംഭിക്കും.
ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ഇലക്‌ട്രോണിക് ക്‌ളസ്റ്ററുകള്‍ സ്ഥാപിക്കുക. ഹാന്‍ഡ് സെറ്റുകളും മൈക്രോ ചിപ്പുകളും സെറ്റ് ടോപ് ബോക്‌സുകളും ആണ് പ്രധാനമായും നിര്‍മിക്കുക.
രണ്ടര ലക്ഷം ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് 47,686 കോടി രൂപയ്ക്ക് ബ്രോഡ്ബാന്‍ഡ് ഹൈവേ സ്ഥാപിക്കും. പൊതുജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ഏത് അവസരത്തിലും ലഭ്യമാകുന്ന വിധത്തില്‍ എല്ലാ ഗ്രാമങ്ങളിലും സംവിധാനം ഉണ്ടാകും. എല്ലാവര്‍ക്കും ബാങ്കിങ് എന്ന ജന ധന യോജന പദ്ധതി നടപ്പാക്കജശ ് സ്മാര്‍ട് ഫോണ്‍ വ്യാപനത്തിലൂടെ ആണെന്നും രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.

DONT MISS
Top