അഞ്ജാന്‍ ഒന്നു കണ്ടുനോക്ക്… കണ്ടനുഭവിച്ചുനോക്ക്…

സിങ്കം റിട്ടേണ്‌സി.നെ അപേക്ഷിച്ച് ഭേദമാണ് അഞ്ജാന്‍ എന്നു പറഞ്ഞാല്‍ ദയവായി അതൊരു പ്രശംസയായി കണക്കാക്കരുതേ. ഒരു പുളിച്ച അധോലോക സഹോദര ഇരട്ടക്കഥയാണ് ഇക്കുറി ലിംഗുസാമി സൂര്യയുടെ വര്‍ദ്ധിച്ചവീര്യത്തില്‍ വസൂലാക്കിയിരിക്കുന്നത്. രാജു എന്നും കൃഷ്ണ എന്നും പേരായ രണ്ടു സഹോദരങ്ങളായി ഇതില്‍ സൂര്യ അഭിനയിക്കുന്നു. ഒരുത്തന്‍ പടം തുടങ്ങി കുറേയാകുമ്പോള്‍ തട്ടിപ്പോകുന്നു എന്നതു മാത്രമാണൊരാശ്വാസം.

അധോലോക നായകന്‍ കൃഷ്ണ. അവന്റെ സഹോദരന്‍ രാജു. രാജു കൃഷ്ണയെ തേടുന്നു. കൃഷ്ണയെ വില്ലന്മാര്‍ കൊല്ലുന്നു. രാജുവിന് കൃഷ്ണയുടെ കൊലയാളികളെ കണ്ടെത്തി തക്ക ശിക്ഷ കൊടുക്കാന്‍ പറ്റുമോ. അതോ അവന്‍ ശിക്ഷിക്കപ്പെടുമോ. കാണികള്‍ മാത്രമേ ശിക്ഷിക്കപ്പെടുകയുള്ളോ. പാവം രാജു ബന്‍ ഗയാ ജന്റില്‍മാന് പതിവുപോലെ കൃഷ്ണയായി മാറി വേഷവും വേഷംകെട്ടും നടത്തേണ്ടിവരുമോ. ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം വേണമെന്നു സിദ്ധാന്തം പിടിക്കുന്നവരോട് പറയാന്‍ ഒന്നുമാത്രം. അഞ്ജാന്‍ ഒന്നു കണ്ടുനോക്ക്… കണ്ടനുഭവിച്ചുനോക്ക്. അനുഭവി രാജാന്ന് അനുപ്പിവയ് എന്നാണല്ലോ കവി കണ്ണദാസനും പറഞ്ഞിരിക്കുന്നത്.

സൂര്യയുടെ ഒറ്റക്കുടുക്കുപോലും പോടാത്ത കുപ്പായവും സാമന്തയുടെ ഒറ്റക്കുടുക്കുമട്ടും പോട്ട കുപ്പായവുമാണ് സിനിമയുടെ മുഖ്യാകര്‍ഷകണങ്ങള്‍. അവ കണ്ടു ഘര്‍ഷകണം കൊള്ളുന്ന ഇളംപരുവമനസ്സുകളേ… നിങ്ങള്‍ക്കീ പടത്തിലേക്കു സ്വാഗതം. ആ പരുവത്തില്‍ നിരന്ന് പരുവപ്പെട്ടുപോയവരേ… നിങ്ങള്‍ ജെസി ഓവന്‍സിംനെ മനസ്സാ സ്മരിച്ച് ഒളിംപികസിനെന്നപോലെ ഓടി രക്ഷപ്പെടുക.

[jwplayer mediaid=”124361″]

DONT MISS
Top